Wednesday, February 21, 2024

ഏറ്റുമാനൂര്‍ ആറാട്ട് എഴുന്നെള്ളിപ്പ് ഭക്തി സാന്ദ്രമായി

  ഏറ്റുമാനൂര്‍: പത്തു നാള്‍ നീണ്ടുനിന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിനു ആറാട്ടോടെ പരിസമാപ്തമായി.പേരൂര്‍ പൂവത്തും മൂട് കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടന്നത്. ഇതേ സമയം തന്നെ മറുകരയില്‍ പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ടും നടന്നു ഒരു ആറിന് അക്കരെയും ഇക്കരെയും ആറാട്ടു നടന്നത് ഭക്തജനങ്ങള്‍ക്ക് അപൂര്‍വ്വ കാഴ്ചയായി. കടുത്ത ചൂടിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് ആറാട്ടിനായി പുറപ്പെട്ടത്.വലിയ തങ്ക തിടമ്പാണ് ആറാട്ടിനായി എഴുന്നെള്ളിച്ചത്.പ്രദക്ഷിണ വഴികളില്‍  നിറപറയും നിലവിളക്കുമായി ഭക്തജനങ്ങള്‍ വരവേറ്റു. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറിയുള്ള പേരൂര്‍ക്കാവില്‍ എഴുന്നെള്ളിപ്പിന് സ്വീകരണം നല്‍കി.പേരൂര്‍ കണ്ടന്‍ചിറ കവലയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ  ഏറ്റുമാനൂരപ്പന്റെ  പുത്രിയെന്ന സങ്കല്‍പത്തിലുള്ള   പേരൂര്‍ കാവില്‍ വച്ച് ഒരു വര്‍ഷത്തെ ചിലവിലേക്കുള്ള എണ്ണയും പണക്കിഴിയും അധികാരികള്‍ക്ക് കൈമാറിയ ശേഷം പൂവത്തും മൂട് കടവിലേക്ക് യാത്രയായി. പൂവത്തുംമൂട് കടവില്‍ നടന്ന നീരാട്ട്,ആറാട്ട് ചടങ്ങുകള്‍ക്ക് കണ്ഠര് രാജീവര്,മേല്‍ശാന്തി മൈവാടി പത്മനാഭന്‍ എന്നിവര്‍ നേത്യത്വം നല്‍കി. ഇതേസമയം മറുകരയില്‍  പാറമ്പുഴ  പെരിങ്ങള്ളൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ നടന്നു.ഇരുകരയിലുമായി ആയിരക്കണക്കിനു ഭക്തജനങ്ങള്‍ സാക്ഷിയായി.മടക്കയാത്രയില്‍ പേരൂര്‍ ചാലയ്ക്കല്‍ വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി പൂജ നടത്തി.തുടര്‍ന്ന് പേരൂര്‍ ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പ് നടത്തി.ഏഴരപൊന്നാനകളുടെയും സ്വര്‍ണ്ണ കുടകളുടെയും അകമ്പടിയോടെയാണ് എതിരേല്‍പ്പ് നടത്തിയത്.തുടര്‍ന്ന് ക്ഷേത്ര മൈതാനത്ത് എഴുന്നെള്ളിപ്പ് നടത്തി. എഴുന്നെള്ളിപ്പ്  ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചതോടെ കൊടിയിറക്കല്‍ ചടങ്ങ് നടത്തി.കൊടിയിറക്കല്‍ ചടങ്ങോടെ പത്തുനാള്‍ നീണ്ടു നിന്ന ഉത്സവത്തിനു പരിസമാപ്തിയായി. ഈ കൊല്ലം വലിയ തങ്കതിടമ്പ് പുനര്‍ നിര്‍മ്മിച്ചു എന്നതായിരുന്ന ഏറ്റവും വലിയ പ്രത്യേകത.ആറാട്ട് ദിവസം രാവിലെ 10 നു കലാമണ്ഡലം പ്രഭാകരന്‍ ആന്‍ഡ് പാര്‍ട്ടി അവതരിപ്പിച്ച പറയന്‍ തുള്ളല്‍,3 മണിക്ക് മാതംഗി സത്യമൂര്‍ത്തി അവതരിപ്പിച്ച സംഗീത സദസ്സ്,5.30 നു നല്ലൂര്‍ പി.എസ് ബാലമുരുകന്‍ അവതരിപ്പിച്ച നാദസ്വരകച്ചേരി, രാത്രി 10 മണിക്ക് റത്വിക് രാജ ചെന്നൈ അവതരിപ്പിച്ച സംഗീത കച്ചേരി എന്നിവയും ഉണ്ടായിരുന്നു.

Monday, February 19, 2024

ദര്‍ശന പുണ്യമേകി ഏറ്റുമാനൂര്‍ ഏഴരപൊന്നാന

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപൊന്നാന ദര്‍ശനം ഭക്തജനങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി.എട്ടാം ഉത്സവദിനമായ ഞായറാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.വൈകിട്ട് ശ്രീകോവിലില്‍ നിന്ന് ഭഗവാന്റെ തിടമ്പ് എഴുന്നെള്ളിച്ച് ആസ്ഥാന മണ്ഡപത്തിലെ പീഠത്തില്‍ പ്രതിഷ്ഠിച്ചു.ഭഗവാന്റെ ഇരുവശങ്ങളിലുമായി പൊന്നിന്‍ പ്രഭയില്‍ കുളിച്ച ഏഴരപൊന്നാനകളെ ഒരുക്കി നിര്‍ത്തിയിരുന്നു.ദീപ്രഭയില്‍ തിളങ്ങിനില്‍ക്കെ ഓംങ്കാരമന്ത്ര ജപത്തോടെ അര്‍ദ്ധരാത്രിയില്‍ ആസ്ഥാനമണ്ഡപത്തിന്റെ വാതില്‍ തുറന്നു.തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊന്നരിട്ടമഠം കുടുംബത്തിലെ പ്രതിനിധി ആദ്യകാണിക്കയര്‍പ്പിച്ചു.പിന്നാലെ ഊരാഴ്മയ്ക്കാരും ദേവസ്വംവും,ക്ഷേത്രോപദേശക സമിതി അംഗങ്ങളും ഭക്തജനങ്ങളും വലിയകാണിക്കയില്‍ കാണിക്കയര്‍പ്പിച്ച് ഭഗവാനെ വണങ്ങി.തുടര്‍ന്ന് ആസ്ഥാന മണ്ഡപത്തില്‍ നിന്ന് ഏഴരപൊന്നാനകളെ ഇറക്കി ക്ഷേത്രത്തിനു ചുറ്റും എഴുന്നെള്ളിപ്പ് നടന്നു.എഴുന്നെള്ളിപ്പിന് ശേഷം വലിയവിളക്കിന് പൊന്നിന്‍ കുടചൂടിയ ഏറ്റുമാനുരപ്പനെ എഴുന്നെള്ളിച്ചതിനു ഗജവീരന്‍മാര്‍ അകമ്പടി ഏകി. എല്ലാവര്‍ക്കും ദര്‍ശനം ലഭിക്കുവാന്‍ പൊലീസും വോളണ്ടറിയന്‍മാരും പ്രത്യേകം ശ്രദ്ധിച്ചു.തിരക്ക് ഒഴിവാക്കുവാന്‍ പ്രത്യേകം ബാരിക്കേഡുകള്‍ തിരിച്ചാണ് ഭക്തരെ കടത്തിവിട്ടത്.വനിതാ പൊലീസും മഫ്തിയിലുള്ള പൊലീസുകാരും ഭക്തജനങ്ങളെ നീയന്ത്രിക്കാനുണ്ടായിരുന്നു. ഇനി ആറാട്ടു ദിവസം വരെ ആസ്ഥാനമണ്ഡപത്തില്‍ ഏഴരപൊന്നാന ഉണ്ടായിരിക്കും.ഞായറാഴ്ച രാവിലെ ഏഴുമണിക്ക് ശ്രീബലി എഴുന്നെള്ളിപ്പ് നടന്നു.തുടര്‍ന്ന് ചലച്ചിത്ര നടന്‍ ജയറാമും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം കാണാന്‍ ക്ഷേത്രമൈതാനം നിറഞ്ഞാണ് ഭക്തജനങ്ങള്‍ എത്തിയത്.തുര്‍ന്ന് ഉത്സവബലി ദര്‍ശനം നടന്നു.വൈകിട്ട് 5 നു കാഴ്ചശ്രീബലിക്കു ശേഷം ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെ നേത്യത്വത്തില്‍ സ്‌പെഷ്യല്‍ പഞ്ചാരിമേളവും രാത്രി 9 നു ചലചിത്രതാരം ദുര്‍ഗ്ഗ ക്യഷ്ണയുടെ നേത്യത്വത്തില്‍ ശാസ്ത്രീയ ന്യത്തം ഉണ്ടായിരുന്നു.തിങ്കളാഴ്ചയാണ് പള്ളിവേട്ട,ചൊവ്വാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.

Saturday, February 17, 2024

ഏഴര പൊന്നാന ദര്‍ശനം ഇന്ന്

  ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ലോകപ്രസിദ്ധമായ ഏഴരപൊന്നാന ദര്‍ശനം എട്ടാം ഉത്സവദിനമായ ഞായറാഴ്ച രാത്രി 12 മണിക്ക് ആസ്ഥാനമണ്ഡപത്തില്‍ നടക്കും.തുടര്‍ന്ന് ഏഴപൊന്നാനയെ ഇരുവശവും അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പ് വച്ച് വലിയകാണിക്കയും വലിയവിളക്കു  ചടങ്ങും  നടത്തും.രാത്രി 12 മുതല്‍ ഭക്തജനങ്ങള്‍ക്ക് പൊന്നാന ദര്‍ശിക്കാന്‍ സൗകര്യം ഉണ്ട്.ക്ഷേത്രത്തിലെ അറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പൊന്നാന കുംഭമാസത്തില്‍ നടക്കുന്ന തിരുവുത്സവത്തിന്റെ  എട്ടാം ദിവസവും ആറാട്ടിനും മാത്രമാണ് പുറത്തെടുക്കുന്നത്.ഏഴ് വലിയ ആനകളും ഒരു അരയാനയും ചേര്‍ന്നതാണ് ഏഴരപൊന്നാന ഓരോന്നിനും ഒരു തുലാം വീതം തൂക്കവും അരയാനയ്ക്ക് അരതുലാം വീതം തൂക്കവും ഉണ്ട്.ചെന്തെങ്ങിന്‍ കുലകളും തളിര്‍വെറ്റിലയും പൂക്കളും കൊണ്ട് അലങ്കരിച്ച ആസ്ഥാനത്തില്‍ സ്വര്‍ണ്ണപ്രഭയാര്‍ന്ന ഏഴരപൊന്നാനയെ ഏഴുന്നെള്ളിക്കുമ്പോള്‍ ഭക്തസഹസ്രങ്ങളാണ് ദര്‍നത്തിനായി എത്തുന്നത്.എട്ടാം ഉത്സവത്തിന് രാവിലെ ശ്രീബലിയും തുടര്‍ന്ന ചലചിത്രതാരം പത്മശ്രീ ജയറാമും സംഘവും അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളവും നടത്തും.ഉച്ചയ്ക്ക് 1 മണിക്ക് ഉത്സവബലിദര്‍ശനം വൈകിട്ട് 5 നു കാഴ്ച ശ്രീബലി,വേല,സേവ എന്നിചടങ്ങുകളും 6.30 നു എസ്.എന്‍.ഡി.പി ഏറ്റുമാനൂര്‍ മേഖലയുടെ നേത്യത്വത്തില്‍ താലപൊലി സമര്‍പ്പണം,7.30 നു മാരിയമ്മന്‍ കോവില്‍ ട്രസ്റ്റിന്റെ അയ്‌മ്പൊലി സമര്‍പ്പണം എന്നിവ നടത്തും  



Friday, February 16, 2024

കടപ്ലാമറ്റത്ത് 2 റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍

 കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിലെ വെള്ളാക്കല്‍ തറേപ്പടി റോഡിന്റെയും ഇട്ടിയേപ്പാറ റോഡിന്റെയും നിര്‍മ്മാണ ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വ്വഹിച്ചു.പ്രധാനമന്ത്രി ഗ്രാമസഡക് യോജന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് റോഡ് നവീകരിക്കുന്നത്.കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 92 കിലോമീറ്റര്‍ റോഡുകള്‍ നവീകരിക്കുന്നതിന് അനുമതി ലഭിച്ചതായി തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. വെള്ളാക്കല്‍ തറേപ്പടി റോഡിന്റെ 3.5 കിലോമീറ്റര്‍ ആണ് നവീകരിക്കുന്നത്. 2 കോടി 96 ലക്ഷം രൂപയാണ് ്അനുവദിച്ചിരിക്കുന്നത്.കൂടല്ലൂര്‍ തെക്കേപടി ജംഗഷനില്‍ നടന്ന ഉദ്ഘാടനം തോമസ് ചാഴിക്കാടന്‍ എം.പി നിര്‍വ്വഹിച്ചു.പഞ്ചായത്തംഗം ടീന മാളിയേക്കല്‍ അധ്യക്ഷയായിരുന്നു.ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഇട്ടിയപ്പാറ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇട്ടിയപ്പാറ ജംഗ്ഷനില്‍ എം.പി നിര്‍വ്വഹിച്…

Thursday, June 23, 2011

ചിരിയും ചിന്തയുമായി നാടകമേ ഉലകം

രാഖി എസ് നാരായണന്‍
ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിവീശി കൊണ്ട് സമൂഹത്തില്‍ നിലനിന്നിരുന്ന പല തിന്മകള്‍ക്കെതിരെ ഓട്ടന്‍ തുള്ളലെന്ന പ്രസ്ഥാനംവഴി എതിര്‍ത്ത ജനകീയ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍ .അന്ന് നാടുവാഴികള്‍ ഭരിച്ചു കൊണ്ടിരുന്ന കാലത്തു പോലും തന്റെ സര്‍ഗ്ഗവാസനയെ സമുഹത്തിന്റെ നന്മക്കായി ഫലിതത്തിന്റെ മേമ്പോടി ചാര്‍ത്തി സൃഷ്ടിച്ച തുള്ളല്‍ പ്രസ്ഥാനം എന്ന സാഹിത്യ ശാഖയ്ക്കു പകരം വയ്ക്കാന്‍ ഇന്നു മലയാളത്തിന്‍ മറ്റൊന്നുമില്ല.കുറിക്കു കൊള്ളുന്ന വാക്കുകള്‍കൊണ്ടും പഴം ചൊല്ലുകള്‍കൊണ്ടും അന്നു നിലനിന്നിരുന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ നാട്യങ്ങളെയും സുഖ ജീവിതത്തെയും കളിയാക്കി വിമര്‍ശിച്ചു കടന്നു പോയ അദ്ദേഹത്തെ ഓര്‍മ്മിപ്പെടുത്തികൊണ്ട് വര്‍ത്തമാനകാലത്തില്‍ നമുക്കിടയിലേക്ക് കടന്നുവന്ന മലയാളികള്‍ക്കു സുപരിചിതനായ ടി .കെ സന്തോഷ് കുമാര്‍ . അമൃത ടി .വിയിലെ നാടകമെ ഉലകം എന്ന രാഷ്ടിയ വിമര്‍ശന പരിപാടിയുടെ അവതാരകന്‍ .അവതരണ ശൈലി കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റാന്‍ സന്തോഷിനു കഴിഞ്ഞു കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ ഏതു പാര്‍ട്ടിയെയും രാഷ്ടിയ നേതാക്കന്‍മാരുടെയും ,മന്ത്രിമാരുടെയും ചെയ്യ്തികളെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന നാടകമേ ഉലകത്തില്‍ വിമര്‍ശനം പക്ഷേ ആക്ഷേപ ഹാസ്യംത്തിന്റെ അതിര്‍ വരമ്പുകള്‍ വിടാതെ ജനങ്ങളുപക്ഷത്തുനിന്ന് വാദിക്കുന്നു അതുകൊണ്ടു തന്നെയാണ് നാടകമേ ഉലകം ജനപ്രിയമായതും . ഇവിടെ നാടകമേ ഉലകത്തിന്റെ വിശേഷങ്ങള്‍ നമ്മളോട് പങ്കു വയ്ക്കുകയാണ് സന്തോഷ് .
നാടകമേ ഉലകം എന്ന പൊളിറ്റിക്കല്‍ സറ്റയര്‍ പരിപാടി തുടങ്ങാനുള്ള പ്രചോദനം പ്രത്യേകിച്ച്
അമൃത പോലുള്ള ഒരു ചാനലില്‍ ?
അമൃത
യുടെ വാര്‍ത്താവിഭാഗത്തില്‍ ജോലിചെയ്യ്തു കൊണ്ടിരുന്ന ഞാന്‍ ദിവസവുമുളള ന്യൂസ് ബുള്ളറ്റിന്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകിച്ച് രാഷ്ട്രിയ വാര്‍ത്തകള്‍ തയ്യാറാക്കുമ്പോള്‍ നേതാക്കന്‍മാരുടെ പ്രവര്‍ത്തികളില്‍ കാണുന്ന വൈരുദ്ധ്യങ്ങളെ നിരന്തരം നിരീക്ഷിക്കുകയും അവയെ മറ്റൊരു രീതിയില്‍ കാണുവാന്‍ ശ്രമിച്ചിരുന്നു ശ്രമിച്ചു. ഇതാണ് നാടകമേ ഉലകംമെന്ന പരിപാടിക്ക് തുടക്കം കുറിച്ചത് . ഇത് വ്യക്തികളെ തേജോവധം ചെയ്യുന്നതോ കുറ്റപ്പെടുത്തുകയോ ചെയ്യുകയല്ല ലക്ഷ്യം.
കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടം തുള്ളിലിനോട് സാമിപ്യംമുള്ളതാണല്ലോ ഇതിന്റെ അവതരണ ശൈലി ?

അത് ശരിയാണ് .കുഞ്ചന്‍ നമ്പ്യാര്‍ അന്ന് കലയുടെ സ്വാതന്ത്യം ഉപയോഗിച്ച് കണ്‍മുന്‍പില്‍ ഇരിക്കുന്ന രാജാക്കന്‍ മാരെ പോലും വിമര്‍ശിച്ചിരുന്നു.അത്തരമൊരു ശൈലി ഇന്നും സാധ്യമാകും .തുള്ളലിന്റെ തനതു ശൈലിയില്‍ നിന്ന് അല്‍പ്പം വ്യത്യാസപ്പെടുത്തി വസ്തുതകളെ കാര്യകാരണ സഹിതം എല്ലാവര്‍ക്കും രസിപ്പിക്കുന്ന തരത്തിലാണ് ഈ പരിപാടി കൈകാര്യം ചെയ്യ്തിരിക്കുന്നത് .
ഹാസ്യവിമര്‍ശനമാണെങ്കിലും ഇത് മറ്റുള്ളവരെ തേജോവധം ചെയ്യുന്നു എന്നൊരു തോന്നല്‍ ഉണ്ടാകാനിടയില്ലേ ? ആക്ഷേപഹാസ്യമായ ഇത് ഒരിക്കലും അധിക്ഷേപ ഹാസ്യമായിട്ടില്ല ചിത്രീകരിച്ചിരിക്കുന്നത് .വിമര്‍ശന ഹാസ്യംമെന്നു വേണമെങ്കില്‍ പറയാം വിഷ്യല്‍ മീഡിയ യായതു കൊണ്ട് ന്യുസ് ബിറ്റുകളുടെ സഹായത്തോടു കൂടി എല്ലാ മര്യാദകളും പാലിച്ചു കൊണ്ടാണ് ഓരോ എപ്പിസോഡും ചെയ്യുന്നത് .

പരിപാടിയെ കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ?


2006 ഫ്രബ്രുവരി യിലാണ് ഈ പ്രോഗ്രാം തുടങ്ങുന്നത് തുടക്കത്തില്‍ ധാരാളം വിമര്‍ശനങ്ങള്‍ വന്നിരുന്നു . ഒരു വ്യക്തി പറഞ്ഞ കാര്യങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ വിമര്‍ശിക്കാമോ എന്ന് പലരും ചോദിച്ചിരുന്നു .അത് വിമര്‍ശനങ്ങളെ ശരിയായ രീതിയില്‍ കാണാത്തവരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണങ്ങളായിരുന്നു പിന്നിട് ഈ പരിപാടിയുടെ ചുവടുപിടിച്ച് മറ്റു പല ചാനലുകളിലും ഹാസ്യരൂപേണ രാഷ്ട്രിയ വിമര്‍ശനം തുടങ്ങിയപ്പോള്‍ എല്ലാവരുമിത് അസ്വദിക്കാന്‍ തുടങ്ങി .


ധാരാളം പഴഞ്ചോല്ലുകള്‍ മനോഹരമായ രീതിയില്‍ വിഷയത്തിനു ചേരും വിധം ചേര്‍ക്കുന്നുണ്ടല്ലോ അതിനു പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ ?


പഴം ഞ്ചൊല്ലുകള്‍ പറയുന്നത് കാര്യം രസകരമായി പറയുവാനും പറയുന്നകാര്യങ്ങള്‍ മര്‍മ്മത്തു കൊള്ളുന്നതിനും വേണ്ടിയാണ് .കൂടാതെ പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കുകയും വേണം അതുകൊണ്ടുതന്നെ ന്യൂസ് പേപ്പറുകളിലെ കാര്‍ട്ടുണുകള്‍ ആസ്വദിക്കുന്നതുപോലെ ടെലിവിഷനിലെ ഹാസ്യപരിപാടിയും ജനങ്ങള്‍ കാണാന്‍ തുടങ്ങി . ഒരു കാര്യത്തിന്റെ ഹാസ്യവല്‍ക്കരണത്തിലൂടെ ചിരിക്കുവാനും അതിനോടൊപ്പം ചിന്തിക്കുവാനും തുടങ്ങി .അതാണു പരിപാടിയുടെയും എന്റെയും വിജയം .


രാഷ്ട്രിയാതിപ്രസരമുള്ള ഒരുസമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അരമണിക്കുര്‍ നേരം ചാനലുമാറ്റാതെ ജനങ്ങ പിടിച്ചിരുത്തണമെങ്കില്‍ കുഞ്ചന്‍ നമ്പ്യരുപാടിയതുപോലെ ....


ചിരിക്കും കഥകേട്ടാല്‍ ഇരിക്കും ആയതല്ലങ്കില്‍ തിരിക്കും ....

ഭരണവും ഭരണാധികാരികളും മാറും ഒപ്പം പ്രസ്ഥാവനകളും വാഗ്ദ്ധാനങ്ങളും .ഇതിന്റെയൊക്കെ ഉള്ളു കള്ളികള്‍ അറിയിക്കാന്‍ നാടകമേ ഉലകത്തിത്തിലൂടെ സന്തോഷും . സോ പ്ലീസ് വാച്ച് ഓണ്‍ അമൃതാ ടി വി സാറ്റര്‍ഡേ 10.30 pm

Wednesday, June 8, 2011

ഷാരുഖ് സലിംകുമാറിനു പകരമാകുമോ ?


സലിം കുമാറിനു നാഷണല്‍ അവാര്‍ഡുനേടിക്കൊടുത്ത ആദാമിന്റെ മകന്‍ അബു ഹിന്ദിയില്‍വരുന്നു .ഷാരുഖാനായിരിക്കും നായകന്‍ .കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സലിം അഹമ്മദ് തന്നെയായിരിക്കും .പതിവ് സൗന്ദ്യര്യമുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അവാര്‍ഡ് സലിംകുമാറിനു ലഭിച്ചത് അഭിനയത്തിന്റെ മികവുകൊണ്ടാണ്.


മലയാളത്തില്‍ നിന്ന് ഒരു ജൂറിയഗംമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തനിക്ക് അവാര്‍ഡ് ലഭിക്കില്ലായിരുന്നു എന്ന് സലിം കുമാര്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ പ്രതികരിച്ചിരുന്നു.നാഷണല്‍ അവാര്‍ഡും സംസ്ഥാന അവാര്‍ഡും വാരിക്കുട്ടിയ ആദാമിന്റെ മകന്‍ സലിംകുമാറിനു അഭിനയകലയില്‍ ഓസ്‌കാര്‍ ലഭിച്ചതിനു തുല്യമാണ് .

ബോളിവുഡിലെ പുരുഷ സൗന്ദര്യത്തിന്റെ പ്രതീകമായ കിംഗ് ഖാന്‍ അബുവായിയെത്തുമ്പോള്‍ ചിത്രത്തിന്റെ മൊത്തത്തിലുള്ള ചട്ടക്കുടുകള്‍ പൊളിച്ചെഴുതും എന്നത് ഉറപ്പാണ് .വിഷാദ ഭാവമുള്ള കണ്ണുകള്‍ കൊണ്ട് പതിവ് തമാശ രീതിയില്‍ നിന്നും വ്യത്യസ്തമായി സലിം അവതരിപ്പിച്ച അബുവിനെ ഷാരുഖ് തന്നെ ചെയ്യണം എന്നാണ് കരണ്‍ ജോഹറിന്റെ അഭിപ്രായം . മലയാളത്തില്‍ ജൂണ്‍ പതിനേഴിന് ചിത്രം റീലീസാകും

ലാല്‍ ജോസിന്റെ സ്പാനിഷ് മസാലയില്‍ ദിലീപും -കുഞ്ചാക്കോയും

ജനപ്രിയ നായകന്‍ ദിലീപും , കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിനു സ്പാനിഷ് മസാല എന്നു പേരിട്ടു .സംവിധാനം ലാല്‍ ജോസ് .എല്‍സമ്മ എന്ന ആണ്‍കുട്ടിക്കുശേഷം ശേഷം ലാല്‍ ജോസ് ഒരുക്കുന്ന ഈ ചിത്രം സ്‌പെയിനില്‍ നടക്കുന്ന മനോഹരമായ പ്രണയ കഥയാണ് പറയുന്നത് .ബെന്നി .പി .നായരമ്പലമാണ് തിരക്കഥ രചിച്ചിരിക്കുന്നത് .അറബിക്കഥയില്‍ ചൈനീസ് സുന്ദരി ഷ്വാന്‍ചുമിനെ അവതരിപ്പിച്ചതു പോലെ ഒരു സ്പാനിഷ് പെണ്‍കൊടിയായിരിക്കും നായിക എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന് . ദിലീപും ലാല്‍ ജോസും മുല്ലക്കു ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോയെ കൂടാതെ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് .അന്‍വര്‍ ഫെയിം സതീഷ് കുറുപ്പാണ് കാമറാമാന്‍ .

ചിത്രത്തിന്റെ ഷൂട്ടിംങ്ങ് ജൂലൈയില്‍ ആരംഭിക്കും .ദിലീപ് -കുഞ്ചാക്കോ-ലാല്‍ ജോസ് ടീംമിന്റെ മികച്ച ഒരു ഫാമിലീ എന്റെര്‍ടെയിനാറായിരിക്കും സ്പാനിഷ് മസാലയെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.




Tags : dileep,kunchako, lal jose, spanish masala, biju menon

Tuesday, June 7, 2011

മുഖത്തെ ചുളിവുകള്‍ അസ്ഥിക്ഷയത്തിന്റെ ലക്ഷണം


സ്ത്രികളുടെ മുഖത്തെ ചുളിവുകളില്‍ നിന്നും അസ്ഥിക്ഷയം തിരിച്ചറിയുവാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ .യു എസിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതിനെ കുറിച്ചുള്ള പഠനം നടത്തിയത് .മുഖത്തെ പ്രോട്ടിന്റെ അളവും അസ്ഥിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് അതിനാല്‍ മുഖത്ത് കൂടുതല്‍ ചുളിവുകള്‍ ഉണ്ടാകുന്നത് അസ്ഥിക്ഷയത്തെ സൂചിപ്പിക്കുന്നു .ഡ്യുറോമീറ്റര്‍ എന്ന ഉപകരണം കൊണ്ട് 114 മധ്യവയസ്‌കരായ സ്ത്രികളിലാണ് ഇവര്‍ പരീക്ഷണം നടത്തിയത് . മുഖത്തും കഴുത്തുകളിലും ഉള്ള വിവിധ ഭാഗങ്ങളില്‍ ഉള്ള സ്‌കിന്നിന്റെ റിജിഡിറ്റി പരിശോധിച്ചാണ് ഇവര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത് .സ്‌നിഗ്ധത കുറഞ്ഞ തൊലിയും ചുളിവുകളും ബലക്ഷയം കുറഞ്ഞ എല്ലുകളെ സൂചിപ്പിക്കുന്നു അവരുടെ എല്ലുകള്‍ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ് .അതുകൊണ്ട് ഇനിമുതല്‍ തൊലിക്കട്ടിയുള്ളവരുടെ എല്ലിനും നല്ല കട്ടിയായിരിക്കും അല്ലാത്തവര്‍ ഡോക്ടറെ കൊണ്ട് പരിശോധിപ്പിക്കുന്നതു നല്ലതായിരിക്കും .

Thursday, June 2, 2011

സ്വപ്‌നങ്ങളെ കൊന്നവര്‍


എന്റെ സ്വപ്നങ്ങളെ അവര്‍ കൊന്നു
ഞാന്‍ യാചിച്ചു ആരും കേട്ടില്ല
കോടാലി കൊണ്ടതിനെ വെട്ടിമുറിക്കുമ്പോഴും ഞാന്‍ കേണു
കൊല്ലരുതേ ..
തെരുവിന്റെ വേശ്യയാക്കി അവരെന്നെ ചവിട്ടിതാഴ്ത്തി
നിനക്കെന്തിനാണിവളെ
പിന്നെയെന്തിനെന്നെ സ്‌നേഹിച്ചു
ഞാന്‍ വിലപിച്ചു.
ന്യായവാദങ്ങള്‍ നിരത്തി അവര്‍ ആക്രോശിച്ചു
വേശ്യയുടെ കുഞ്ഞ് ജീവിച്ചിരിക്കാന്‍ പാടില്ല
ജാതിയില്ല മതമില്ല ഇവള്‍ ജീവിക്കാന്‍ പാടില്ല
ഇല്ല ഞാന്‍ പിന്നെയും വിലപിച്ചു
വിട്ടുകൊടുക്കില്ല ഞാന്‍ ജീവശ്വാസം കൊടുത്തു ഞാന്‍ വളര്‍ത്തികൊള്ളാം
ഇല്ല ഞങ്ങള്‍ക്കു സുഖിക്കണം
ഇവള്‍ ജീവിതം കണ്ണിരുകൊണ്ടു മൂടും
പിന്നെ എന്തിനെന്നെ സ്‌നേഹിച്ചു.
തെരുവിന്റെ മകളേ എന്തിനു സ്‌നേഹിച്ചു
ജിവിത കൊടുങ്കാറ്റില്‍ പായുന്ന എന്നെ എന്തിനു നീ പിടിച്ചു നിര്‍ത്തി
ആക്രോശിക്കുന്നവര്‍ ആക്രോശിക്കട്ടെ
നീ എങ്കിലും പോരുമോ
നമുക്കതിനെ വളര്‍ത്താം
ഇല്ല ഞാന്‍ വരില്ല എനിക്കു സുഖിക്കണം
എന്തിനിനിയും കളളം പറയുന്നു
നീ അതിനെ കൊന്നുവല്ലോ
എല്ലാവരോടും ഞാന്‍ യാചിച്ചു
തിരികെ തരു എന്റെ മകളെ
തെരുവിന്റെ മകളെ നിനക്ക് സ്വപ്നങ്ങള്‍ പാടില്ല
വെറുത്തിട്ടില്ല പോലും
എന്തിനിനി വെറുക്കണം,സ്‌നേഹിക്കണം
കൊന്നില്ലേ അതിനെ
നിനക്കെന്തു വേണം ഇനി
എന്റെ മുഖത്തേക്കവര്‍ ആഞ്ഞു തുപ്പി
നിങ്ങള്‍ ചവിട്ടിയരച്ച യെന്‍ ഹ്യദയത്തിലില്ല
സ്‌നേഹത്തിന്റെ വറ്റലുകള്‍

നീതി പീഠങ്ങളെ നിങ്ങള്‍ ചോദിക്കില്ല
വേശ്യാ വിലാപങ്ങള്‍ ആരുകേള്‍ക്കാന്‍
മകളേ ചുടുചോര വാര്‍ന്നിട്ടില്ലാത്ത നിന്റെ ശവം
താങ്ങുവാന്‍ ആരും വന്നില്ല
ഞാന്‍ കരഞ്ഞു ആരും കേട്ടില്ല
എന്റെ വഴികളെല്ലാം കണ്ണിരില്‍ കുതിര്‍ന്നു
എന്റെ സ്വപ്നങ്ങളെ ഞാന്‍
ചിതയൊരുക്കി ദഹിപ്പിച്ചു

ജെന്നിഫര്‍ ലോപ്പസ് പാട്ടുകാരെ കണ്ടെത്തുന്നു


പോപ്പ് ഗായിക ജെന്നിഫറും ഭര്‍ത്താവ് മാര്‍ക്ക് ആന്റെണിയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ചുറ്റിയടിച്ചു നടക്കുകയാണ്. ഇവര്‍ വിനോദിച്ചു നടക്കുകയാണെന്നു കരുതരുത് .രണ്ടുപേരും കച്ചയും കെട്ടിയിറങ്ങിയിരിക്കുന്നത് പുതിയ പാട്ടുകാരെ വീശിപ്പിടിക്കാനാണ. ് അടുത്തമാസം തുടങ്ങുന്ന എക്യൂ വിവ എന്ന ടെലിവിഷന്‍ പ്രോഗ്രാമിലേക്കു പാട്ടുകാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടിയാണ് .പ്രോഗ്രാമിന്റെ നിര്‍മ്മാതക്കളായ എക്‌സ് ഐ എക്‌സ് എന്റര്‍റ്റയ്‌മെന്റ് അമേരിക്കന്‍ ഐഡല്‍ എന്ന പേരില്‍ തുടക്കമിട്ടിരിക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യൂറ്റുബ് സ്വന്തം വഴി പാട്ടുകളും ,വീഡീയോകളും സമര്‍പ്പിക്കാം.

ഇത് തികച്ചും വ്യക്തിപരമായിട്ടുള്ള ലക്ഷ്യമാണെന്നാണ് ജെന്നിഫര്‍ പറയുന്നത് . അറിയപ്പെടാതെകിടക്കുന്ന നിരവധി കഴിവുള്ളവരുണ്ട് അവരെ കണ്ടെത്തുകയും പ്രോല്‍സാഹനം നല്‍കുകയും ചെയ്യണം . ബ്രസീല്‍,കൊളംമ്പിയ,പെറു,മെകസിക്കോ,ഉറുഗ്വ എന്നിവിടങ്ങളിലെ ചെറിയ ടൗണുകളില്‍ ഇവര്‍ സന്ദര്‍ശിച്ചു പാട്ടുകാരെ കണ്ടെത്തുന്നതായിരിക്കും എന്തായാലും ജെന്നിഫറും ആന്റണിയും വേറിട്ടവഴികളിലൂടെ സഞ്ചരിച്ച് പുതിയ പ്രതിഭകളെ കണ്ടെത്താനുള്ള യാത്ര തുടങ്ങികഴിഞ്ഞിരിക്കുന്നു .

ഹൗസ് ബോട്ടില്‍ ചുറ്റിയടിക്കാന്‍ കുമരകം


വെള്ളകൊറ്റികള്‍ പാറിനടക്കുന്ന വയലേലകള്‍ കണ്ട് വേമ്പനാട് കായലിന്റെ കുഞ്ഞോളങ്ങളെ തഴുകിവരുന്ന ഇളംകാറ്റേറ്റ് ഒരു ബോട്ട് യാത്ര ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിന് എന്തൊരു ആനന്ദം അല്ലേ . കോട്ടയം ജില്ലയിലെ പ്രശസ്ഥമായ കുമരകം പ്രക്യതി കനിഞ്ഞു നല്‍കിയ സൗന്ദര്യവുമായി സഞ്ചാരികളെ മാടിവിളിച്ചു കൊണ്ടിരിക്കുന്നു വന്നു കണ്ട് പോകുന്നവര്‍ പിന്നെയും പിന്നെയും കുമരകത്തെ തേടി എത്തും.അപൂര്‍വ്വയിനം പക്ഷികള്‍ കൂടൊരുക്കി താമസിക്കുന്ന ഇവിടം പക്ഷിനിരീക്ഷകരുടെ പറുദീസയാണ്. കണ്ണെത്താ ദൂരത്തോളം പടര്‍ന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പുകള്‍ കേരളത്തിന്റെ പച്ച സൗന്ദര്യം വെളിപ്പെടുത്തുന്നു . ഹൗസ് ബോട്ടുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് നാടന്‍ മല്‍സ്യവിഭവങ്ങള്‍ കൊണ്ടുള്ള രുചികരമായ ഭക്ഷണം ലഭിക്കും . താമസിക്കുവാന്‍ ടാജിന്റെ ഹോട്ടലും, കെ റ്റി ഡി സി യുടെ ഹോട്ടലും കുമരകത്തുണ്ട് .സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിവിധ തരം വള്ളം കളികളും നടത്താറുണ്ട് .പതിനാല് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പക്ഷിസങ്കേതം ലോക പ്രശസ്തി നേടിയതാണ്. തിരക്കുപിടിച്ച ജീവിതത്തില്‍ നിന്നും മാറി മനസ്സ് ഒന്നു റീ ഫ്രഷ് ആക്കുവാന്‍ കുമരകം തന്നെയാണ് എറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രം .കൊഞ്ച് ഫ്രൈയും കരിമീനുമൊക്കെ കഴിച്ച് ഒരു കായല്‍ സവാരിക്കായി പുറപ്പെട്ടോളു് ജീവിതത്തില്‍ മറക്കാനാവാത്ത കാഴ്ചകളൊരുക്കി കുമരകം കാത്തിരിക്കുകയാണ് . -രാഖി

ലാലിന്റെ കാസനോവ ഓണത്തിന്


മോഹന്‍ ലാല്‍ റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കാസനോവ ഓണത്തിനു റിലീസാകുന്നു .ജൂലൈയില്‍ ആണ് ആദ്യം റീലിസ്‌ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ലാലിന് ഓണചിത്രങ്ങള്‍ ഇല്ലാത്തതിനാല്‍ റിലീസ് ഓഗസ്റ്റിലാക്കുകയായിരുന്നു .

ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് കാസനോവ വരുന്നത്. മലയാളത്തില്‍ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ആക്ഷന്‍രംഗങ്ങളാണ് കാസനോവയില്‍ ചിത്രീകരിച്ചിരിക്കുന്നത് ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രശ്തരായ വില്യം ഫ്രാന്‍സ് സ്പില്‍ഹോസ് ടീംമാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് .ക്ലൈമാക്‌സ് ഷൂട്ടിംങ്ങ് ദുബായിന്‍ അണ് പൂര്‍ത്തികരിച്ചത് .ബാങ്കോങ്ങിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്

പൂക്കള്‍ വില്‍ക്കുന്ന വ്യാപാരിയാണ് ലാല്‍ അവതരിപ്പിക്കുന്ന കാസനോവ .പ്രണയം കാസനോവക്ക് ഒരു വീക്ക്‌നെസ് ആണ് .ആഡംമ്പര ജീവിതം നയിച്ച് കാമുകിമാരെ വിസ്മയിപ്പിക്കുക എന്നതാണ് കാസനോവയുടെ ഇഷ്ടവിനോദം .തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണിമാരായ ശ്രേയ ശരണ്‍ ,ലക്ഷമീ റായി,റോമ,സഞ്ജന എന്നിവര്‍ നായികമാരായി മല്‍സരിച്ച് അഭിനയിച്ചിരിക്കുന്നു .ജഗതീ ശ്രീകുമാര്‍ ,ലാലു അലക്‌സ് ,റിയാസ് ഖാന്‍ ,ശങ്കര്‍ തുടങ്ങി മലയാളസിനിമയിലെ നൂറിലേറെ പേര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് .അഞ്ച് ഗാനങ്ങളാണ് കാസനോവയില്‍ ഉള്ളത് .യശശരീരനായ ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഗോപീ സുന്ദര്‍ ,അല്‍ഫോണ്‍സ് ,ഗൗരി എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു .

ട്രാഫിക്ക് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ബോബി സഞ്ജയ് ടീമിന്റെ വ്യത്യസ്തമായ ഒരു തിരക്കഥയാണ് കാസനോവ. ലാലിന്റ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു .ഉയര്‍ന്ന ബജറ്റിലുള്ള സിനിമ നിര്‍മ്മിക്കുന്നത് സി .ജെ റോയിയാണ് വിതരണം മാക്‌സ് ലാബ് .


Sunday, May 29, 2011

ശബ്ദത്തിന്റെ പത്തരമാറ്റ് തങ്കം


രാഖി എസ് നാരായണന്‍

തിരുവനന്തപുരത്തെ വഴുതയ്ക്കാടുള്ള ഷോര്‍ട്ട്‌സ്‌റ്റേ ഹോം . ടെലിവിഷനില്‍ ഒരു പഴയ മലയാള ചിത്രം നടക്കുന്നു
ശാരദ പ്രണയാതുരമായി സത്യനോട് കൊഞ്ചികുഴയുകയാണ് . ടെലിവിഷന്റെ തൊട്ടടുത്ത് വലിയപൊട്ടൊക്കെ തൊട്ട് ഒര അമ്മ ഇരിക്കുന്നു . ശാരദ പറയുന്നത് എന്റെ ശബ്ദമാണ് ആ അമ്മ പറഞ്ഞു . അതേ അതു സത്യമായിരുന്നു പഴയകാല ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റ് പാലാ തങ്കംമായിരുന്നു അത് . ആയിരത്തിലധികം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്യ്തു 400 സിനിമകളില്‍ അഭിനയിച്ചു നിരവധി നാടക സമിതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള തങ്കം ഇന്ന് ആരോരുമില്ലാതെ ആരോരുമറിയാതെ തന്റെ പഴയകാല ഓര്‍മ്മകളുടെ പച്ചപ്പില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ സജീവ സാന്ന്യധ്യമായിരുന്നു അവര്‍ ഷീല, ജയഭാരതി, ശാരദ, തുടങ്ങി പഴയകാലത്തെ ഒട്ടുമിക്ക താരങ്ങള്‍
ക്കും ശബ്ദം കൊടുത്തിട്ടുള്ള തങ്കത്തിന്റെ മാസ്റ്റര്‍ പീസ് ഹൊറര്‍ ചിത്രമായ ലിസയാണ് . സത്യന്റെയും നസീറിന്റെയും അമ്മയായിട്ടും നിരവധി ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമായും തിളങ്ങിയ അവര്‍ എന്‍ .എന്‍ .പിള്ളയുടെയും , പി ജെ ആന്റെണിയുടെയും നാടക ട്രൂപ്പിലെ മികവുറ്റ നടി കൂടിയായിരുന്നു . കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് തങ്കത്തെ കലാരംഗത്ത് എത്തിച്ചത് . എന്നാല്‍ കലയില്‍ നിന്നും ഒന്നും സമ്പാദിക്കാനാകാതെ വേദനിക്കുന്ന മനസ്സുമായി ഒറ്റപ്പെട്ടു കഴിയുന്ന തങ്കത്തിന് ഇന്ന് ആരോടും പരാതി ഇല്ല . ഇപ്പോഴും തന്റെ അവസ്ഥ അറിഞ്ഞ് കലാരംഗത്തേക്ക് തിരിച്ചു വിളിച്ചിരുന്നെങ്കില്‍ എന്ന് ആ മനസ്സു കൊതിക്കുന്നു . ഞാന്‍ എങ്ങനെ ഇവിടെ എത്തി തങ്കം പറഞ്ഞു തുടങ്ങി.

പാട്ടു പാടാന്‍ കൊതിച്ചകാലം....

കോട്ടയം ജില്ലയിലെ പാലായ്ക്ക് അടുത്ത് അരുണാപുരത്ത് രാഘവന്‍ നായരുടെയും ലക്ഷമി കുട്ടിയമ്മയുടെയും മകളായിട്ടാണ് ജനിച്ചത് . കുട്ടിക്കാലം മുതല്‍ പാട്ടു പാടാന്‍ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ പുലിയന്നുരിലുള്ള വിജയന്‍ ഭാഗവതരുടെയടുത്ത് പാട്ടുപഠിക്കുവാന്‍ ചേര്‍ന്നു . പിന്നീട് എന്റെ ഇളയച്ഛന്‍ ചങ്ങനാശ്ശേരിയിലുള്ള ലക്ഷമീപുരം കൊട്ടാരത്തിലെ എ .പി .ആര്‍ വര്‍മ്മയുടെ അടുത്ത് പാട്ടുപഠിക്കുവാന്‍ ചേര്‍ത്തു . അവിടത്തെ എന്റെ സഹപാഠിയായിരുന്നു കവിയൂര്‍ പൊന്നമ്മ . പഠനത്തിനിടയില്‍ സത്യന്റെ കെടാവിളക്ക് എന്ന സിനിമയില്‍ താമരമലരു പോല്‍... എന്ന പാട്ടു പാടാന്‍ അവസരം ലഭിച്ചു. മദ്രാസിലായിരുന്നു റെക്കോഡിംങ്ങ് എന്നാല്‍ ചിത്രം പുറത്തുവന്നില്ല . മദ്രാസില്‍ നിന്നും തിരിച്ചു വന്ന എനിക്ക് പാലായിലെ പള്ളികളിലെ പരിപാടികളില്‍ പാടുവാന്‍ അവസരം ലഭിച്ചു .പിന്നിട് എന്റെ കഴിവു മനസ്സിലാക്കി നാട്ടുകാരാണ് എന്നെ കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയതെന്ന് പറയാം .പാലായിലെ നിരവധി ക്ലബ്ബുകളിലും നാടകസമിതികളിലും പാടിയിരുന്ന എന്നെ നാട്ടുകാര്‍ പാലാ തങ്കം എന്നു വിളിച്ചു.

നാടകത്തിലേക്ക്..

എന്‍ .എന്‍ .പിളള സാറിന്റെ വിശ്വകേരള എന്ന നാടകട്രുപ്പിലാണ് എനിക്ക് അഭിനയിക്കാന്‍ ആദ്യമായി അവസരം ലഭിക്കുന്നത് . ജീവിതത്തിലെ വഴിത്തിരിവായിരുന്നു വിശ്വകേരളയില്‍ അംഗമായത് . ഒരു മകളെ പോലെയാണ് പിള്ള സാര്‍ എന്നെ സ്‌നേഹിച്ചത് . അഭിനയത്തില്‍ എന്റെ ഗുരുകുലം എന്നു തന്നെ പറയാം വിശ്വകേരള . പിന്നിട് ചങ്ങനാശ്ശേരീ ഗീതാ തീയറ്റേഴ്‌സില്‍ നാലുവര്‍ഷം അഭിനയിച്ചു . പിജെ ആന്റണി ,ഗോവിന്ദന്‍ കുട്ടി എന്നീ പ്രമുഖരുടെ നാടകസമിതികളിലും പ്രവര്‍ത്തിച്ചു. ആ സമയത്തെക്കെ നാടകം എന്നത് എല്ലാവരും ആസ്വദിക്കുന്ന ഒന്നായിരുന്നു ഇന്നത്തെ പോലെ ടെലിവിഷന്‍നൊന്നുമില്ലായിരുന്നു .

ഉദയാസ്റ്റുഡിയോയില്‍ നിന്നൊരു വിളി..

ഉദയാസ്റ്റുഡിയോയിലെ കുഞ്ചാക്കോമുതലാളി പാലാ യൂണിവേഴ്‌സല്‍ തീയറ്ററിലേക്കു വിളിച്ച് തങ്കത്തിന് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യംമുണ്ടോ എന്ന് ചോദിച്ചു . എനിക്ക് അതുകേട്ടപ്പോള്‍ സന്തോഷമായി പക്ഷേ വീട്ടില്‍ സമ്മതിക്കില്ലായിരുന്നു പക്ഷേ എന്റ വാശി പിടുത്തത്തിനൊടുവില്‍ അമ്മ സമ്മതം മൂളി .ഉദയാസ്റ്റുഡിയോയില്‍ ചെന്ന് കുഞ്ചാക്കോ മുതലാളിയെ കണ്ടു സത്യന്റെ കടലമ്മ എന്ന സിനിയില്‍ ചെറിയൊരു വേഷമായിരുന്നു ചെയ്യ്തത് . പിന്നിട് ഉദയായുടെ തന്നെ ചിത്രമായ റബേക്കയില്‍ സത്യന്റെ അമ്മയായി അഭിനയിച്ചു അത് വളരെ മികച്ച കഥാപാത്രം മായിരുന്നു .

നാടകത്തെ കൈയ്യൊഴിയാതെ ...

സിനിമയില്‍ ചെറിയ അവസരങ്ങള്‍ കിട്ടിയിരുന്നെങ്കിലും നാടകാഭിനയം തുടര്‍ന്നു പോന്നിരുന്നു .അക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എന്റെ ഫോട്ടോ സഹിതം ഒരു ആര്‍ട്ടിക്കിള്‍ വന്നിരുന്നു ഹിന്ദിയിലെ ഒരു പ്രമുഖ നടിയുമായി താതതമ്യപ്പെടുത്തികൊണ്ടുളളതായിരുന്നു ലേഖനം .അത് വളരെയധികം ശ്രദ്ധിക്കപ്പെട്ടു . പിന്നിട് കെ .പി .എസിയുടെ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി, സര്‍വ്വേക്കല്ല് ,മൂലധനം എന്നി നാടങ്ങളില്‍ അഭിനയിച്ചു .ഇതിനിടക്ക് എന്റെ കല്ല്യണം കഴിഞ്ഞു .തിരുവനന്തപുരം കൈതമുക്കിലുള്ള ശ്രീധരന്‍ തമ്പിയെയാണ് വിവാഹം കഴിച്ചത് പോലീസ് ഓഫീസറായിരുന്നു അദ്ദേഹം . മുന്നു മക്കളുണ്ടായി രണ്ട് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. നാടക അഭിനയം അപ്പോഴും തുടര്‍ന്നു കൊണ്ടിരുന്നു .പൊന്‍കുന്നം വര്‍ക്കിയുടെ നാടകത്തില്‍ അഭിനയിച്ചു കൊണ്ടിരുന്നപ്പോളാണ് ഭര്‍ത്താവ് ഒരു വാഹനാപകടത്തില്‍ മരിക്കുന്നത് . ജീവിതം വഴിമുട്ടിയ അവസ്ഥ തന്നെയായിരുന്നു അത് മനസ്സ് പതറിപ്പോയ നിമിഷങ്ങള്‍ . എന്റെ മക്കളെ നന്നായി വളര്‍ത്തണം എന്നായിരുന്നു എന്റെ ചിന്ത

ജീവിക്കുവാനായി സിനിമയിലേക്ക്

ദൈവത്തിന്റ അനുഗ്രഹം കൊണ്ടാണെന്നുപറയാം ഭാസ്‌ക്കരന്‍ മാഷിന്റെ തുറക്കാത്ത വാതില്‍ എന്ന ചിത്രത്തിന്‍ നല്ലൊരു അമ്മ വേഷം ലഭിച്ചു പിന്നിട് ഇന്നല്ലങ്കിനല്‍ നാളെ ,നിറകുടം,കലിയുഗം,ഏണിപ്പടികള്‍ ,അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി നിരവധി സിനിമകള്‍ ചെയ്യ്തു .എന്റെ ശബ്ദം നല്ലതായിരുന്നതുകൊണ്ട് നായികമാര്‍ക്ക് ശബ്ദം കൊടുക്കുവാനും തുടങ്ങി .അക്കാലത്തിറങ്ങിയ എതാണ്ട് തൊണ്ണുറു ശതമാനം സിനിമകളിലും നായികമാര്‍ക്കും ,സഹ നടികള്‍ക്കു മൊക്കെ ഞാന്‍ ശബ്്ദം നല്‍കിയിരുന്നു. ബോബനും മോളിയും സിനിമയില്‍ ബോബനു വേണ്ടിയും കൃഷ്ണാ ഗുരുവായൂരപ്പായില്‍ ബേബി ശാലിനിക്കു വേണ്ടിയും ഡബ്ബു ചെയ്യ്തു . ലിസ സിനിമക്കുവേണ്ടി പതിനഞ്ചു ദിവസം വിശ്രമില്ലാതെ ജോലി ചെയ്യ്തുതു വഴി തൊണ്ടയൊക്കെ പൊട്ടി ചോരവന്നു അവസാനം കിടപ്പിലായി. മനുഷ്യരുടെതു മാത്രമല്ല പക്ഷികള്‍ക്കും ,മൃഗങ്ങള്‍ക്കും ഒക്കെ ശബ്ദം നല്‍കിയിരുന്നു കലയെന്നാല്‍ ആത്മസമര്‍പ്പണമാകണം എന്തെങ്കിലും കാട്ടികൂട്ടിയിട്ട് കാര്യമില്ല. ഇന്നും മലയാള സിനിയയില്‍ ഡബ്ബിംങ്ങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട പരിഗണനകിട്ടുന്നുണ്ടോ. ഇന്ന് അത്യാധുനീക സൗകര്യങ്ങളുള്ള സ്റ്റുഡിയോയൊക്കയുണ്ട് അന്നത്തെകാലത്ത് വളരെ കഷ്ടപ്പെട്ടാണ്്് ജോലിചെയ്യുന്നത് .നായികയുടെ അഭിനയം പൂര്‍ണ്ണമാകണമെങ്കില്‍ സംഭാഷണം നന്നായിരിക്കണം .


അവസരങ്ങള്‍ കുറയുന്നു..

നമ്മള്‍ സഹായിച്ചവര്‍ തന്നെ നമ്മളെ തള്ളിതാഴയിടുക ഹൃദയം നുറുങ്ങുന്ന അനുഭവമായിരിക്കും അത് .എന്റെ ജീവിതത്തിന്റെ അടിത്തറ ഇളകിയ സംഭവംമാണിതെന്നു പറയാം .ആരോരുമില്ലാതെ അഭയം തേടി ന്റൈ അടുത്ത് വന്ന ഒരാളെ മനുഷ്യത്വത്തിന്റെ പേരില്‍ എനിക്കു വന്ന ഒരു അവസരം കൊടുത്തു രക്ഷപെടണമെങ്കില്‍ രക്ഷപ്പെടട്ടെ എന്നു കരുതി . പക്ഷേ അവസരം കിട്ടികഴിഞ്ഞ ആള്‍ മുഖാന്തിരം എന്നെ പല പ്രോജക്ടുകളിന്‍ നിന്നും ഒഴിവാക്കി പിന്നിട് അയാള്‍ എന്നെ ദ്രോഹിക്കാവുന്നിടത്തൊക്കെ ദ്രോഹിച്ചു . ചവിട്ടി താഴ്ത്താവുന്നിടത്തൊക്കെ ചവിട്ടി താഴ്ത്തി .എനിക്ക് പിന്നിട് അവസരങ്ങള്‍ ലഭിക്കാതെയായി .ആ വ്യക്തി ഇന്നും ഡബ്ബിംങ്ങ് രംഗത്തുണ്ട് . ബാലന്‍ കെ നായരുടെ യാഗാഗ്നിയാണ് അവസാനം അഭിനയിച്ചത് . പിന്നിട് ഡബ്ബിങ്ങിലും അവസരം ലഭിച്ചില്ല .സിനിമ എന്നത് മായിക പ്രപഞ്ചമാണ് അവസരത്തിനു വേണ്ടി പിന്നിട് ഞാന്‍ ആരുടെയും മുന്‍പില്‍ കൈനീട്ടാന്‍ പോയിട്ടില്ല വഴിവിട്ടമാര്‍ഗ്ഗങ്ങളിലൂടെ അവസരത്തിനു വേണ്ടി ശ്രമിച്ചുമില്ല എനിക്കു അങ്ങനെ പണം ഉണ്ടാക്കാന്‍ ആഗ്രഹവുംമില്ലായിരുന്നു . പിന്നെ മദ്രാസില്‍ നിന്നും തിരികെ പോന്നു .
ഒരുപാടു ഞാന്‍ കരഞ്ഞു ഇനി വയ്യ ..

ജീവിത സായന്തനത്തില്‍ ഇപ്പോള്‍ ഞാന്‍ തനിച്ചാണ് പണവും പ്രശസ്തിയും ഉള്ളപ്പോള്‍ എല്ലാവരും നോക്കും അല്ലാത്തപ്പോള്‍ എല്ലാവര്‍ക്കും ഒരു ഭാരം തന്നെയാണ് . മക്കളെ ഞാന്‍ നല്ല വിധത്തില്‍ നോക്കി അവര്‍ക്ക് ഞാന്‍ ഒരു ഭാരമാകുന്നില്ല . അവര്‍ എന്നെ നോക്കാന്‍ തയ്യാറായാല്‍ എനിക്കു സന്തോഷമേയുള്ളു .അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല അമ്മയെ നോക്കേണേടത് മക്കളുടെ കടമയല്ലേ .ഞാന്‍ അഭിനയിച്ച അമ്മ വേഷങ്ങള്‍ എല്ലാം തന്നെ ദുഖങ്ങള്‍ പേറി എരിഞ്ഞടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു അതുപോലെ എന്റെ ജീവിതവും അവസാനിക്കുമായിരിക്കും . സിനിമാ സംഘടനയായ അമ്മയുടെ മെമ്പര്‍ഷിപ്പിനുവേണ്ടി ശ്രമിക്കുകയാണിപ്പോള്‍ ആരെങ്കിലും അഭിനയിക്കാന്‍ അവസരം തന്നാല്‍ അഭിനയിക്കാനും തയ്യാറാണ് .

ഇന്നലകളില്‍ പ്രകാശം പരത്തിയിരുന്നവര്‍ .. നമുക്കു മുന്‍പേ നടന്നവര്‍ .. കാലത്തിന്റെ ചവിട്ടുപടിയില്‍ നിന്നും കാലിടറിവീഴുമ്പോള്‍ ആരും തിരിഞ്ഞു നോക്കില്ല ..ഒറ്റപ്പെടലുകള്‍ എന്നും വേദനയാണ് കഷ്ടപ്പെട്ട് പ്രതീക്ഷയോടെ കൊണ്ടുവന്ന ജീവിതാവസാനം ആരാലും പരിഗണിക്കപ്പെടാതെ കഴിയുക .സിനിമ അങ്ങനെയാണ് എല്ലാം ഉള്ളപ്പോള്‍ കൂടെ നില്‍ക്കാനാളുണ്ടാകും ഇല്ലാത്തപ്പോള്‍ ഒന്നുമില്ല വമ്പന്‍ ആര്‍ട്ടിസ്റ്റുകളെ പോലും ആരും തിരിഞ്ഞു നോക്കില്ല പിന്നെ തങ്കത്തെ പോലുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആരുനോക്കാന്‍ ജീവിതത്തിന്റെ ഈ സായന്തനകാലത്ത് കലയ്ക്കുവേണ്ടി ജീവിച്ച മനസ്സും ശരീരവുമായി ഒരിറ്റു സ്‌നേഹവും സഹായവും കാത്തിരിക്കുകയാണ് തങ്കം .








Friday, May 27, 2011

ഷേക്‌സ്പീയറിന്റെ ഹാംലെറ്റ് മലയാളത്തില്‍ കര്‍മ്മയോഗിയായ് എത്തുന്നു

ലോക ദുരന്ത നാടകങ്ങളുടെ ചക്രവര്‍ത്തി വില്യം ഷേക്‌സ്പീയറിന്റെ ഏറ്റവും മികച്ച സൃഷ്ടിയായ ഹാംലെറ്റ് മലയാള സിനിമയില്‍ കര്‍മ്മയോഗീയായ് എത്തുന്നു.വി കെ പ്രകാശ് സംവിധാനം ചെയ്യ്തിരിക്കുന്ന ചിത്രം മലബാറില്‍ മാത്രം കാണപ്പെടുന്ന യോഗി എന്ന സമുദായത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് . ഇന്ദ്രജിത്താണ് നായകന്‍ നായികയായി എത്തുന്നത് നിത്യാ മേനോന്‍ ആണ് .ഷേക്‌സ്പീയറിന്റെ കഥകളിലെ എല്ലാ ചേരുവകകളും ഉള്‍കൊള്ളിച്ചു നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടി പദ്മിനി കൊല്‍ഹാപുരിയും ഒരു മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട് .ഹാംലെറ്റിലെ കഥാപാത്രങ്ങളായ ക്യുന്‍ ജെറ്റ്‌റ്യുഡ്, ക്ലാഡിയസ്സ്,ഒഫീലിയ എന്നി കഥാപാത്രങ്ങളും ഇതിലുണ്ട് .മനുഷ്യ മനസ്സുകളുടെ വികാരങ്ങളെ വരച്ചുകാട്ടുന്ന ഹാംലെറ്റിന്റെ കഥയാണ് തന്നെ ഈ സിനിമ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സംവിധായകന്‍ പ്രകാശ് പറയുന്നു. തിരക്കഥ എഴുതിയിരിക്കുന്നത് ബലറാം മട്ടന്നുര്‍ ആണ് .കാമറ ആര്‍ ഡി രാജശേഖര്‍ .




Tags : karmayogi,v k prakash, balaram mattannur, indrajith

Friday, April 29, 2011

കാണാമറയത്ത്‌ കഥമെനഞ്ഞ്‌ മധു മുട്ടം


നാന്‍ താന്‍ നാഗവല്ലി ... ഡയലോഗ്‌ കേള്‍ക്കുമ്പോഴെ അറിയാം മണിചിത്രത്താഴിലേതാണെന്ന്‌ . ഗംഗയായും നാഗവല്ലിയായും എത്തി ശോഭനയും സൈക്യാട്രിസ്‌റ്റ്‌ സണ്ണിയായി മോഹന്‍ ലാലും തകര്‍ത്തഭിനയിച്ചപ്പോള്‍തമിഴില്‍ ചന്ദ്രമുഖിയിലൂടെ രജനീകാന്തും ജ്യോതികയും അതാവര്‍ത്തിച്ചു .

ഒരു സിനിമതന്നെ പല ഭാഷകളില്‍ ഇറങ്ങി കോടികള്‍ വാരി സൂപ്പര്‍ ഹിറ്റാകുക . ഫാസില്‍ സംവിധാനം ചെയ്യ്‌ത മണിചിത്രത്താഴ്‌ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ വിജയക്കൊടി പാറിച്ചത്‌ കഥയുടെ മികവുകൊണ്ടുമാത്രമാണ്‌ . ഈ കഥാ പാത്രങ്ങള്‍ക്ക്‌ ജന്മം നല്‍കിയ ഒരാള്‍ ഇവിടെയുണ്ട്‌ .


അഭിനയിച്ചവരും സംവിധായകരും പ്രശസ്‌തിയുടെ ഉത്തുംഗതയില്‍ അഭിരമിക്കുമ്പോള്‍ എം.ടി യുടെ ആള്‍ക്കുട്ടത്തില്‍ തനിയെയിലെ കഥാപാത്രത്തെ പോലെ മധു മുട്ടം. സിനിമയെയും അഭിനേതാക്കളെയും എല്ലാവരും ആരാധിക്കും. പക്ഷേ ഇവര്‍ അഭിനയിക്കണമെങ്കില്‍ നല്ല കഥയും കഥാപാത്രങ്ങളും വേണമെന്നും നല്ല കഥാക്യത്തിന്റെ കഴിവിലാണ്‌ സിനിമയുടെ വിജയമെന്നും പ്രേക്ഷകര്‍ ഓര്‍ക്കാറില്ല . പ്രശസ്‌തിയുടെ വെള്ളിവെളിച്ചത്തിന്റെ ഫ്രയിമില്‍ നിന്നു അവര്‍ ഔട്ട്‌ .


എന്നെന്നും കണ്ണേട്ടന്റെ, കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ , മണിചിത്രത്താഴ്‌ എന്നി സിനിമകള്‍ കാണുമ്പോള്‍ തിരക്കഥാകൃത്തായ മധുമുട്ടത്തിന്റെ പ്രതിഭ നമുക്കറിയാന്‍ സാധിക്കും. മലയാള സിനിമയിലെ കാമ്പുള്ള തിരക്കഥയ് ക്ക്‌ എടുത്തു പറയാവുന്ന ചിത്രങ്ങളാണിവ. 1951 ല്‍ ആലപ്പുഴ ജില്ലയിയില്‍ ജനനം . അമ്മ മീനാക്ഷിയമ്മ. അച്ഛന്‍ കുഞ്ഞു പണിക്കര്‍ . കൂടപ്പിറപ്പുകളായി ആരുമില്ല. വളരെ ചെറുപ്പത്തിന്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം വിവാഹം കഴിച്ചിട്ടില്ല . ഇക്കണോമിക്‌സില്‍ ബിരുദമെടുത്ത ശേഷം കോളേജില്‍ അധ്യാപകനായി ജോലിചെയ്യ്‌തു . സര്‍പ്പം തുള്ളല്‍ എന്ന പേരില്‍ കുങ്കുമം വാരികയില്‍ പ്രസിദ്ധികരിച്ച നോവലൈറ്റ്‌ ഫാസില്‍ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയാക്കി. ഇതാണ്‌ തിരക്കഥാ രംഗത്തേക്കുള്ള ആദ്യചുവടു വെയ്യ്‌പ്‌ പിന്നിട്‌ കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ , മണിചിത്രത്താഴ്‌, ഭരതന്‍ എന്നി ചിത്രങ്ങള്‍ ചെയ്യ്‌തു . ഇപ്പോള്‍ ഡോ.ലീനാ പ്രസാദ്‌ നിര്‍മ്മിച്ച്‌ ‌നവാഗത സംവിധായകനായ മഹാദേവന്‍ സംവിധാനം നിര്‍വ്വഹിച്ച കാണാകൊമ്പത്ത്‌ എന്ന ചിത്രത്തിനു തിരക്കഥ രചിച്ചു .തന്റെ മറ്റു ചിത്രങ്ങളിലെ പോലെ പുതിയ ചിത്രത്തിലും പ്രക്ഷകര്‍ ഇതുവരെ സഞ്ചരിക്കാത്തവഴികളിലൂടെ കൊണ്ടുപോകുമെന്ന്‌ ഉറപ്പ്‌ .യുവതലമുറക്ക്‌ പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രം ജൂണ്‍ പതിനാറിന്‌ റീലീസാകുന്നു . പ്രേക്ഷകരുടെ നെഞ്ചിടിപ്പുകൂട്ടിയ കഥയെഴുതിയ കഥാകാരന്‍ ഇപ്പോള്‍ തികച്ചും ഏകാന്തവാസത്തിലാണു .കായംങ്കുളത്തെ മുട്ടംഗ്രാമത്തലെ വീട്ടിലെക്കുള്ള വിജനമായ വഴിയിലൂടെ മലയാള സിനിമയിലെ പല പ്രശസ്‌‌തരും ഇപ്പോഴും എത്താറുണ്ട്‌ .


തന്റെ സിനിമയെ കുറിച്ചും എഴുത്തിനെ കുറിച്ചും മധുവിന്‌ ചിലതു പറയാനുണ്ട്‌ . മണിചിത്രത്താഴും കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടിയും മലയാള സിനിമയ് ക്ക്‌ തന്ന താങ്കള്‍ ഇപ്പോള്‍ ഒതുങ്ങിക്കുടിയുള്ള ജീവിതം നയിക്കുന്നു. എല്ലാവരും പ്രശസ്‌തരാകാനും കിട്ടിയ പ്രശസ്‌തി നിലനിര്‍ത്താനും ശ്രമിക്കുമ്പോള്‍ മുഖ്യധാരയില്‍ നിന്നൊരു

ഒളിച്ചോട്ടംമല്ലെ ഈ ജീവിതം ?

അത്‌ എന്റെ ഇഷ്ടമാണ്‌ .ഞാന്‍ ഒരിക്കലും പ്രശസ്‌തി ആഗ്രഹിച്ച്‌ എഴുതി തുടങ്ങിയ ആളല്ല .എഴുത്തു പോലും എന്റെ സ്വകാര്യതയാക്കാനാണ്‌ ആഗ്രഹം . പിന്നെ സിനിമ എന്റെ ജീവിതത്തില്‍ വഴിതെറ്റി കടന്നുവന്നതാണെന്നു പറയാം . തിരക്കഥ എഴുത്ത്‌ പ്രഫഷനായിട്ട്‌ ഞാന്‍ എടുത്തിട്ടില്ല . നിരന്തരം എഴുതി ക്കൊ ണ്ടിരിക്കുന്ന ആളൊന്നുമല്ല ഞാന്‍. എന്റെ തന്നെ ചില നിരീക്ഷണങ്ങള്‍, പഠനങ്ങള്‍ , ചിന്തകള്‍ ഒക്കെ കുറിച്ചുവയ്‌ക്കുന്നു .
ആദ്യസിനിമ ?

ഫാസിലിന്റെ എന്നെന്നും കണ്ണേട്ടന്റെ . 85 -86 കാലഘട്ടത്തില്‍ കായംങ്കുളത്ത്‌ പാരലല്‍ കോളേജ്‌ അധ്യാപകനായി ജോലിചെയ്യുന്ന കാലത്തായിരുന്നു ചിത്രം ഇറങ്ങിയത്‌.പണ്ട്‌ കോളേജില്‍ പഠിപ്പിച്ചിരുന്ന അധ്യാപിക ഫാസിലിന്റെ അയല്‍ വാസിയായിരുന്നു. അവര്‍ വഴിയാണ്‌ ഫാസിലിനെ പരിചയപ്പെടുന്നത്‌ .ഞാന്‍ എഴുതിയ സര്‍പ്പം തുള്ളല്‍ എന്ന നോവല്‍ കുങ്കുമം വാരികയില്‍ വന്നത്‌ ഫാസില്‍ കാണുകയും തിരക്കഥയെഴുതാന്‍ പ്രോല്‍സാഹിപ്പിക്കുകയുമായിരുന്നു . പിന്നെ കാക്കോത്തിക്കാവിലെ അപ്പുപ്പന്‍ താടികള്‍ മണിചിത്രത്താഴ്‌ അങ്ങനെ വളരെ കുറച്ചു ചിത്രങ്ങള്‍മാത്രം .

കാക്കോത്തിക്കാവിലും മണിചിത്രത്താഴിലും മൊക്കെ ഓരോ മിത്തുകള്‍കടന്നുവരുന്നുണ്ട്‌ യക്ഷി,സര്‍പ്പക്കാവ്‌ അങ്ങനെ പലതും ?


ഞാന്‍ തന്നെ ചിന്തിക്കാറുണ്ട്‌ ഇതിനെ പറ്റി .എന്റെ വീടിന്റെ പരിസരത്തു തന്നെ നടന്നകാര്യങ്ങളാണ്‌ ഈ കഥയിലൊക്കെ. കാവും പാലയും യക്ഷിയുമൊക്കെ അങ്ങനെ വന്നിരിക്കുന്നതാണ്‌ . ബാല്യകാലത്തുണ്ടായ ചില അനുഭവങ്ങള്‍, കൗതുകങ്ങള്‍ , തോന്നലുകള്‍ എല്ലാം മനസിലങ്ങനെ കിടന്ന്‌ എന്റെ തന്നെ ചിന്തകളില്‍ ഒരു കഥമായി രൂപപ്പെടുന്നു .കഥാപാത്രങ്ങളെകൊണ്ട്‌ ഞാന്‍ എന്റെ ചിന്തകളില്‍ വന്നതൊക്കെ ചെയ്യിപ്പിച്ചു . ഒരു തരത്തില്‍ പറഞ്ഞാല്‍ എന്റെ ഭാവനയുടെ ഉപകരണങ്ങളാക്കി അവരെ മാറ്റി എന്നു വേണമെങ്കില്‍ പറയാം .

മണിചിത്രത്താഴ്‌ മലയാള സിനിമക്ക്‌ തന്നെ വ്യത്യസ്ഥമായ അനുഭവമായിരുന്നു സൈക്കോളജിയും പുജയും മന്ത്രവാദവും ?

മണിചിത്രത്താഴ്‌ എന്റെ വീടിനടുത്തുള്ള ഒരു പ്രശസ്‌തമായ തറവാട്ടില്‍ നടന്നതാണ്‌ .കൊല്ലും കൊലയും ഒക്കെയുണ്ടായിരുന്ന ആ തറവാടിനെപറ്റിയുള്ള കഥ ചെറുപ്പത്തില്‍ പറഞ്ഞു തന്നിരുന്നു . പിന്നെ എന്റെ മനസിലുണ്ടായ ചില സംഭ്രമചിന്തകളും ചേര്‍ന്നപ്പോള്‍ കഥയായി . മുട്ടത്ത്‌ ഇത്തരത്തിലുള്ള നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സംഭവിച്ചെന്നു പറയപ്പെടുന്ന ഈ കഥകള്‍ എഴുത്തിന്‌ ഒരു ക്രാഫ്‌റ്റ്‌ ആയി സ്വീകരിച്ചു . ചിത്രത്തിന്റെ പകര്‍പ്പവകാശത്തെ കുറിച്ചുണ്ടായ വിവാദങ്ങള്‍ ?

അത്‌ കോപ്പിറൈറ്റിന്റെ പ്രശ്‌നമാണ്‌ . ചിത്രം പല ഭാഷകളില്‍ എടുത്തപ്പോള്‍ എഴുത്തുകാരനായ എന്റെ അനുവാദം ചോദിച്ചില്ല .സിനിമ സാമ്പത്തികമായിമുന്നേറുന്നത്‌ നമ്മളെ സംബന്ധിച്ച്‌ വളരെ സന്തോഷമുള്ള കാര്യമാണ്‌ പക്ഷേ കാ മറക്കു മുന്‍പില്‍ മാത്രമല്ല പിന്നിലും പ്രവര്‍ത്തനങ്ങളുണ്ട്‌ എന്ന്‌ എല്ലാവരുംമനസിലാക്കണം . ഞാന്‍ എനിക്കു വേണ്ടിയല്ല എല്ലാ എഴുത്തുകാരുടെയും ധാര്‍മ്മിക അവകാശത്തിനു വേണ്ടിയാണ്‌ സംസാരിച്ചത്‌ .
മലയാളത്തില്‍ ഇപ്പോഴിറങ്ങുന്ന സിനിമകളിലെ തിരക്കഥയുടെ സ്വഭാവം വിലയിരുത്താമോ ?

ഞാന്‍ പുതിയ സിനിമകള്‍ഒന്നും കാണാറില്ല. എങ്കിലും മനസിലുള്ള ഒരു ഊഹം വച്ച്‌ പറയുകയാണെങ്കില്‍ ഇന്നു ബിസിനസ്‌ ചായ്‌വിലാണ്‌ ചിത്രങ്ങള്‍ ഒരുക്കുന്നത്‌ സാമ്പത്തികമായി പടം വിജയിക്കണം അത്‌ നല്ലതാണ്‌ . സാധാരണക്കാര്‍ക്ക്‌ സിനിമ ആസ്വദിക്കാന്‍ പറ്റണം ഒപ്പം പടം വിജയിക്കുകയും വേണം. ആ ഒരു പാറ്റേണിലെ കഥകളാണിറങ്ങുന്നത്‌. പക്ഷേ വ്യത്യസ്‌തത വന്നില്ലെങ്കില്‍ മൊത്തത്തില്‍ ഒരു മടുപ്പ്‌ ഉണ്ടാകും
പുതിയ ചിത്രമായ കാണാകൊമ്പത്തിനെ കുറിച്ച്‌ ?

യുവജനങ്ങള്‍ക്കു വേണ്ടിയുള്ള കഥയാണിത്‌ . ഇന്നത്തെ കമ്പോള വല്‍ക്കരിക്കപ്പെട്ട വിദ്യാഭ്യസം ചെലുത്തുന്ന സ്വാധീനങ്ങള്‍ അതുമൂലം സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്‌ ഈ സിനിമയിലൂടെ .വിദ്യാഭ്യസം മാത്രമല്ല മെഡിക്കല്‍ രംഗത്തെ മരുന്നുകളെ കുറിച്ചും പ്രദിപാദിക്കുന്നു ‌. കൂടാതെ ഗതാഗതമന്ത്രി ജോസ്‌തെറ്റയില്‍ കെ എസ്‌ ആര്‍ടിസി കണ്ടക്ടറായി അഭിനയിക്കുന്നുണ്ട്‌. നാന്‍ മഹാനല്ലൈ എന്ന തമിഴ്‌ ചിത്രത്തിലെ വില്ലന്‍ വിനോദ്‌ കിഷനാണ്‌ നായകന്‍ .മൈഥിലി നായികയും ബിജു മേനോന്‍ ,നെടുമുടി വേണു ,കെ പി എസി ലളിത ,സുരാജ്‌ വെഞ്ഞാറമൂട്‌ ,കല്‍പ്പന എന്നിവരും വേഷമിടുന്നു . മണിച്ചിത്രത്താഴിലെ പോലെ അമ്പരിപ്പിക്കുന്ന ഒരു ക്ലൈമാക്‌സ്‌ പ്രതീക്ഷിക്കാമോ ? അത്‌ സിനിമകാണുമ്പോള്‍ മനസിലാകും . മറ്റാരും ചിന്തിക്കാത്ത ഒരു വ്യത്യസ്‌തത ഇതിലും പ്രതീക്ഷിക്കാം

തിരക്കഥയല്ലാതെ മറ്റെന്തെങ്കിലും ? വരുവാനില്ലാരുമീ വിജനമാം ..എന്നപാട്ട്‌ ഹിറ്റായിരുന്നല്ലോ?

എഴുതാറുണ്ട്‌ . മധുമുട്ടം വലിയ സംഭവ ബഹുലനായ എഴുത്തുകാരനൊന്നുമല്ല . വലിയ വിലയുള്ള എഴുത്തൊന്നും എന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടില്ല .കാണാകൊമ്പിനു വേണ്ടിയൊരു പാട്ട്‌ ചിട്ട പ്പെ ടുത്തിയിട്ടുണ്ട്‌ . ഇപ്പോഴത്തെ ജീവിതം എങ്ങനെ ? പ്രായത്തിന്റെ അരിഷ്ടതകള്‍ ഇല്ലാതില്ല. എങ്കിലും ഞാന്‍ സംതൃപ്‌തനാണ്‌. ദിവസവും വായനയ് ക്ക്‌ മുടക്കമൊന്നുമില്ല. വേദങ്ങളും ഉപനിഷത്തുകളും വിശദമായി വായിക്കാറുണ്ട്‌ പിന്നെ അല്‍പ്പം കൃഷി. അങ്ങനെ പോകുന്നു ഇപ്പോഴത്തെ ജീവിതം .

ചിലര്‍ ഇങ്ങനെയാണ്‌ ലോകം മുഴുവനും ആഘോഷത്തിലമരുമ്പോള്‍ തന്റെ മാത്രമായ ഒരു ലോകം സൃഷ്ടിച്ച്‌ അതില്‍ സംത്യപ്‌തനാകുന്നു .സ്വയം പര്‍വ്വതീകരിക്കാന്‍ ശ്രമിക്കാതെ എല്ലാത്തില്‍ നിന്നും ഒരു ഉള്‍വലിയല്‍ .പക്ഷേ നമ്മള്‍ പലപ്പോഴും ആസ്വദിക്കുന്നത്‌ ചിലപ്പോള്‍ ഇത്തരക്കാരുടെ വിരസമായ ചിന്തകളില്‍ ഉരുത്തിരിഞ്ഞ പൊട്ടും പൊടിയുമായിരിക്കും . പലവട്ടം പുക്കാലം വഴിതെറ്റിപ്പോയെങ്കിലും നിനയാത്ത നേരത്ത്‌ എത്തുന്ന മധുമാസം ഒരു മാത്ര കൊണ്ടുവരാതിരിക്കില്ല .. എകാന്ത പ ഥി കനായി .... ഒന്നും പ്രതീക്ഷിക്കാതെ ..കഥയുടെ കാണാകൊമ്പിലെ കൂ ട്ടില്‍ നമുക്കു പ്രിയമുള്ളതെന്തോ മെനയുകയാണ്‌ മധുമുട്ടം .

Thursday, April 21, 2011

സംഗീതത്തിന്റെ സൗപര്‍ണ്ണികയില്‍ നീരാടി കൈതപ്രം


രാഖി എസ്‌ നാരായണന്‍

ദേവദുന്ദുഭിയുടെ സാന്ദ്രലയമായ്‌ വന്ന്‌ സംഗീതത്തിന്റെ സൗപര്‍ണ്ണികാ തീരത്ത്‌ ദേവസഭാതലം തീര്‍ത്ത കൈതപ്രം ദാമോദരന്‍ നമ്പൂതിരി മലയാള സിനിമയില്‍ രജത ജൂബിലി കഴിഞ്ഞതിന്റെ നിറവിലാണ്‌.

കൈതപ്രം ഗ്രാമത്തിലെ വണ്ണാത്തിപ്പുഴയുടെ തീരങ്ങളില്‍ പൂജാമന്ത്രങ്ങള്‍ ഉരുവിട്ടുനടന്ന കണ്ണാടി ഇല്ലത്തെ ശാന്തിക്കാരന്‍ ഇന്ന്‌ ഗാന രചയിതാവ്‌,സംഗീത സംവിധായകന്‍ ,കവി,നടന്‍ ,തിരക്കഥാകൃത്ത്‌ ,ഗായകന്‍ ഒടുവില്‍ സിനിമാ സംവിധായകനുമായി വളര്‍ന്ന്‌ കലയുടെ മഴവില്ലിനറ്റം വരെയായി .


1985 ല്‍ ഫാസില്‍ സംവിധാനം ചെയ്യ്‌ത എന്നെന്നും കണ്ണേട്ടന്‍ എന്ന ചിത്രത്തിനു പാട്ടുകള്‍ എഴുതികൊണ്ടാണ്‌ കൈതപ്രം ദാമോദരന്‍ നമ്പുതിരി സിനിമാ രംഗത്തേക്കു കടന്നുവരുന്നത്‌ . മലയാള സിനിമാ ഗാനരചനാ രംഗത്ത്‌ കൈതപ്രത്തിന്റെ തൂലികയിന്‍ നിന്നും അടര്‍ന്നു വീണ വരികളില്‍ ഗൃഹാതൃരത്വംത്തിന്റെ നനുത്ത സ്‌പര്‍ശമുണ്ട്‌ ,വേദനയുണ്ട്‌ , ത്രസിപ്പിക്കുന്ന മാന്ത്രിക ഭാവങ്ങളുണ്ട്‌ .



കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ കൈതപ്രം കണ്ണാടി ഇല്ലത്ത്‌ കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി 1950 ല്‍ ജനിച്ചു .സംഗീത പാരമ്പര്യമുള്ള കുംടുംബമായിരുന്നു അദ്ദേഹത്തിന്റെത്‌ . കുടുംബപ്രാരാബ്‌ദം മൂലം പലക്ഷേത്രങ്ങളിലും ശാന്തി വൃത്തിചെയ്യ്‌തു ജീവിച്ചിരുന്ന അദ്ദേഹം ജന്‍മനാ കിട്ടിയിരുന്ന സംഗീത അഭിരുചി കൈവിട്ടിരുന്നില്ല . പഴശ്ശി തമ്പുരാന്‍,കെ .പി പണിക്കര്‍ ,എസ്‌ .വി .എസ്‌ നാരായണന്‍ എന്നിവരുടെ കീഴില്‍ സംഗീതാഭ്യാസം നടത്തിയിരുന്നു. 1970 കളില്‍ കവിതാ-ഗാനരംഗത്തേക്കു കടന്നു വന്ന അദ്ദേഹം നരേന്ദ്രപ്രസാദിന്റെ നാട്യഗ്രഹം എന്ന നാടക സംഘത്തില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു .1980 ല്‍ മാതൃഭൂമിയില്‍ പ്രൂഫ്‌ റീഡറായി ജോലി നോക്കുമ്പോഴായിരുന്നു ഫാസിലിനെ പരിചയപ്പെടുന്നതും എന്നെന്നും കണ്ണേട്ടന്‍ എന്ന സിനിമയില്‍ അവസരം ലഭിക്കുന്നതും .ആദ്യചിത്രം തന്നെ ഹിറ്റായി പിന്നിട്‌ ഗാനരചനയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാരിന്റെതടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംഗീതത്തില്‍ ഗവേഷണം കൂടിനടത്തുന്ന അദ്ദേഹം കോഴിക്കോട്‌ ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള സ്വാതി തിരുനാള്‍ കലാകേന്ദ്രം സംഗീതം പഠിക്കുന്നവര്‍ക്ക്‌ ഒരു അനുഗ്രഹ കലാ കേന്ദ്രമാണ്‌ . ഗവേഷണത്തിന്റെ ഭാഗമായി സംഗീതത്തിനു രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള പ്രചരണത്തിനായി നിരവധി സ്ഥലങ്ങില്‍ സംഗീത പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌ .ഭാര്യ ദേവി മക്കള്‍ ദേവവൃതനും ,ദീപാങ്കുരനും .ദീപാങ്കുരന്‍ മലയാളികള്‍ക്ക്‌ ഇപ്പോള്‍ തന്ന സുപരിചിതനാണ്‌ .കൈതപ്രം തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന മഴവില്ലിനറ്റം വരെ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ ദീപാങ്കുരനാണ്‌ .

എകേദേശം 500 ഓളം ചിത്രങ്ങള്‍ക്കു ഗാനരചന നിര്‍വ്വഹിച്ചു കഴിഞ്ഞ കൈതപ്രത്തിന്റെ മാസ്റ്റര്‍ പീസുകള്‍ നിരവധിയാണ്‌ .ഹിസ്‌ ഹൈനസ്‌ അബ്ദുള്ള,ഭരതം,ദേശാടനം ,പൈതൃകം,കളിയാട്ടം,തട്ടകം ,എന്ന്‌ സ്വന്തം ജാനകികുട്ടി ,നിവേദ്യം തുടങ്ങി പോക്കിരി രാജവരെ എത്തിനില്‍ക്കുന്നു .മലയാള മനസ്സുകളെ വാല്‍ക്കണ്ണെഴുതിയ മകരനിലാവിലെ മാമ്പുമണൊഴുകിയ പാട്ടുകളാലലിയിപ്പിച്ച കൈതപ്പുറത്തിന്റെ ഇത്തിരി വിശേഷങ്ങളിലേക്ക്‌...

പാരമ്പര്യമായി കിട്ടിയ വൈദികവൃത്തിയില്‍ നിന്ന്‌ ഗാനരചനയിലേക്കുവന്നു . ഇപ്പോള്‍ അറിയപ്പെടുന്ന ഒരു കലാകാരനായിമാറി സിനിമാ ഗാനരംഗത്തേക്കു വരാനുള്ള സാഹചര്യം ?

ഫാസിലാണ്‌ എന്നെന്നും കണ്ണേട്ടന്‍ എന്ന സിമയ്‌ക്കു ഗാനരചനക്കായി എന്നെ സമീപിച്ചത്‌ .കഥയുടെ പശ്ചാത്തലമൊക്കെ പറഞ്ഞുതന്നു .ആ ഒരു മൂഡ്‌ വച്ചാണ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്‌ അവയെല്ലാം തന്നെ സിനിമയ്‌ക്ക്‌ അനുയോജ്യമാകുകയയും ചെയ്യ്‌തു.

എഴുതിയ എല്ലാപാട്ടുകളിലും പഴമയുടെ ഗൃഹാതൃരത്വം നിറഞ്ഞവരികളാണല്ലോ സ്വന്തം ജീവിത അനുഭവങ്ങള്‍ തന്നെയാണോ പ്രചോദനം ?


ഞാന്‍ ജീവിച്ച ചുറ്റുപാടുകള്‍ ,എന്റെ സംസ്‌ക്കാരം അതാണ്‌ എന്റെ എഴുത്തിന്‍ മുദ്രചാര്‍ത്തിയിട്ടുള്ളത്‌ .മലയാളസിനിമയ്‌ക്ക്‌ അത്‌ ആവശ്യമായിരുന്നു .സിനിമയ്‌ക്ക്‌ വേണ്ടത്‌ എന്താണോ അത്‌ എന്നില്‍ നിന്ന്‌ ലഭിച്ചു അത്‌ എന്റെ വളര്‍ച്ചക്ക്‌ കാരണമായി .


ഇതുവരെ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍ ?


ദേശാടനത്തിലെയും,പൈതൃകത്തിലെയും പാട്ടുകളാണ്‌ എനിക്ക്‌ ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്‌


പുതിയ തലമുറക്കുവേണ്ടി എഴുതുമ്പോള്‍ ?

ന്യൂ ജനറേഷനുവേണ്ടിയും ഞാന്‍ എഴുതിയിട്ടുണ്ട്‌ പക്ഷേ ആ പാട്ടുകളൊക്കെ ശ്രദ്ധിച്ചാല്‍ അറിയാം എല്ലാം മലയാളത്തനിമയുള്ള വരികളാണ്‌

ഒരുപാട്‌ കഷ്ടപാടുകള്‍ അറിഞ്ഞു ജീവിച്ച വ്യക്തിയാണല്ലോ ആ അനുഭവങ്ങള്‍ എതെങ്കിലും പാട്ടുകള്‍ എഴുതുന്നതിനു പ്രചോദനമായിട്ടുണ്ടോ?

തീര്‍ച്ചയായും .ദു :ഖ സാന്ദ്രമായ പാട്ടുകള്‍ എഴുതുമ്പോള്‍ ഞാന്‍ കടന്നു വന്ന ദുരിത സാഹചര്യങ്ങളെ കുറിച്ച്‌ ഓര്‍ക്കാറുണ്ട്‌. സംഗീതം സ്വാന്തനമാണ്‌ എല്ലാവര്‍ക്കും നല്‍കുന്നത്‌ എല്ലാ ദു : ഖങ്ങളെയും അത്‌ ശമിപ്പിക്കുന്നു .രോഗങ്ങള്‍ വരെ സംഗീതം കൊണ്ട്‌ സുഖപ്പെടുമെന്ന്‌ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.


ഗാനരചയിതാവ്‌,സംഗീത സംവിധായകന്‍,നടന്‍,കവി ഇപ്പോള്‍ സിനിമാ സംവിധാനവും പുതിയ ചിത്രത്തെ കുറിച്ച്‌ ?



ഞാന്‍ തന്നെ എഴുതിയ കഥയാണ്‌ മഴവില്ലിനറ്റംവരെ എന്ന സിനിമ. ഈ ലോകം ഇന്ന്‌ കപടതകള്‍ കൊണ്ട്‌ നിറഞ്ഞിരിക്കുന്നു എങ്ങും പരസ്‌പരം കലഹിക്കുന്നവരും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ മാത്രം നോക്കി ജീവിക്കുന്നവരും മാത്രം . ഇതിനെതിരെ പ്രതികരിക്കുന്നതാണ്‌ എന്റെ ചിത്രം .ഇതില്‍ ഒരു സന്ദേശം അടങ്ങിയിട്ടുണ്ട്‌ എനിക്കി ലോകത്തോട്‌ പറയാനുള്ളതാണ്‌ ചിത്രത്തിലുള്ളത്‌ .വസുദൈവ കുടുംബകം എന്നാണല്ലോ ജാതിയും മതവുമില്ലാത്ത ഒരു ലോകം വരണം.


ചിത്രത്തിന്റെ അണിയറവിശേഷങ്ങള്‍ ?

മെയ്‌ പത്തിനു ചിത്രം റീലിസാകുന്നു അതിന്റെ ശബ്ദ മിശ്രണം നടന്നു കൊണ്ടിരിക്കുന്നു. അബ്ബാസ്‌ ഹസ്സനാണ്‌ നായകന്‍.ഒരു പാകിസ്ഥാന്‍ക്രിക്കറ്ററുടെ കഥ പറയുന്ന ചിത്രത്തില്‍ അര്‍ച്ചനാ കവിയാണ്‌ നായിക .കൂടാതെ മധു,കവിയൂര്‍ പൊന്നമ്മ, സലിം കുമാര്‍ ,സായികുമാര്‍ എന്നിവരോടൊപ്പം ക്രിക്കറ്റ്‌ താരങ്ങളായ കപില്‍ ദേവ്‌ ,സെയ്‌ദ്‌ കിര്‍മാനി,റോജര്‍ ബിന്നി തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു .സംഗീതം ദീപാങ്കുരന്‍ ചെയ്യുന്നു. വളരെ വ്യത്യസ്ഥത അനുഭവപ്പെടുന്ന പാട്ടുകളാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ . എ . മുകുന്ദനാണ്‌ നിര്‍മ്മാണം ശ്രീ ഗോകുലം ഫിലിംസാണ്‌ ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്‌ .പിന്നെയും ധാരാളം പ്രോജക്ടുകള്‍ വരുന്നുണ്ട്‌



സംഗീതത്തിന്റെ മാസ്‌മരികതയില്‍ ചാലിച്ച്‌ ഈ നാട്ടിന്‍പുറത്തുകാന്‍ നമുക്കു പകര്‍ന്നു നല്‍കിയ ഗാനങ്ങള്‍ക്ക്‌ തുളസിക്കതിരിന്റെ വിശുദ്ധിയും പൊന്നുഷ സന്ധ്യയുടെ ചാരുതയുമുണ്ട്‌ .ആന്മാവിന്റെ അഗാത തലങ്ങളിലേക്ക്‌ കാന്തം പോലെ വലിച്ചു കൊണ്ടു പോകുന്ന വരികള്‍ മയില്‍പീലിതുണ്ടുകളായി കാലത്തിന്റെ പുസ്‌തകതാളുകളില്‍ അടുക്കിവെയ്‌ക്കാന്‍ മലയാളിക്ക്‌ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ച കൈതപ്രം നമുക്കു കിട്ടിയ പുണ്യമാണ്‌ .

Thursday, April 7, 2011

കൊട്ടാരക്കരയെ പോറ്റാന്‍ ഐഷാ പോറ്റി


രാഖി എസ് നാരായണന്‍

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പുതന്നെ ആട്ടകഥകളുടെ നാട് എന്ന കൊട്ടാരക്കര മണ്ഡലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു . ആര്‍ .ബാലകൃഷ്ണ പിള്ളയുടെ ഇടമലയാര്‍ കേസിലെ വിധി പ്രഖ്യപനമായിരുന്നു അത് .തെരഞ്ഞെടുപ്പു വിവാദങ്ങളിലെ എല്‍ .ഡി .എഫിന്റെ മുഖ്യ ആയുധവും പിള്ളയുടെ ജയില്‍വാസം തന്നെ .

പക്ഷേ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശനമേയല്ല എന്ന മട്ടിലാണ് കൊട്ടാരക്കരയിലെ എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി പി . ഐഷാ പോറ്റി . കാരണം ഞാന്‍ കൊണ്ടുവന്ന വികസനങ്ങള്‍ തന്നെ കണ്‍മുന്‍പില്‍ തെളിവായിട്ടു നില്‍മ്പോള്‍ ഭയം എന്തിന് കൊട്ടാരക്കരയുടെ സ്‌നേഹവും വിശ്വാസവും എന്നുമെന്റെ കൂടെയുണ്ട് .

ജയിക്കുവാന്‍ അതുമതി ഇനിയിപ്പോള്‍ തോറ്റാലും എനിക്കു പ്രശ്‌നമില്ല ജനങ്ങളോടുള്ള എന്റെ കടമ നിര്‍വ്വഹിച്ചതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യംമുണ്ട് . കേരളത്തിലെ ആദ്യത്തെ വനിതാ ബ്രാഹ്മണ എം .എല്‍ .എ യായ ഐഷാ പോറ്റി തിരഞ്ഞെടുപ്പു വിശേഷങ്ങളിലേക്ക് ...

നിലവിലെ സ്ഥിതിഗതികള്‍ കണ്ടിട്ട് ഇത്തവണ വിജയ സാധ്യത എങ്ങനെ വിലയിരുത്തുന്നു?

വിജയസാധ്യതയെ കുറിച്ച് ചിന്തിക്കുന്നില്ല . എം .എല്‍ .എയായിരുന്ന സമയത്ത് ഞാന്‍ കൊണ്ടുവന്ന വികസനങ്ങള്‍ മണ്ഡലത്തിന്റെ മുഖഛായതന്നെ മാറ്റിമറിച്ചു. ഒരു പാടു കഷ്ടപ്പെട്ടിട്ടുതന്നെയാണ് കൊട്ടാരക്കരയെ ഈ അവസ്ഥയില്‍ എത്തിച്ചത് . ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവരുടെ കൂടെ നിന്ന് പരിഹരിക്കുവാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട് . ത്യാഗങ്ങള്‍ സഹിച്ചുതന്നെയാണ് ഞാന്‍ ഇവിടെ വരെ എത്തിയത് ജനങ്ങള്‍ എന്റെ കൂടെ നില്‍ക്കും എന്നു തന്നെയാണ് വിശ്വാസം .

പിള്ളയുടെ ജയില്‍വാസം വോട്ടു കൂട്ടുമോ ?

എനിക്ക് അതിന്റെ പേരില്‍ വോട്ടു ചോദിക്കണ്ട ആവശ്യം ഇല്ല .പിന്നെ തെരഞ്ഞെടുപ്പല്ലേ കുപ്രചരണങ്ങള്‍ ചിലപ്പോള്‍ വോട്ടിന്റെ എണ്ണത്തെ ബാധിക്കാം.


എതൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് പ്രധാമായും കൊണ്ടുവന്നത് ?

എടുത്തു പറയാനായി കെ .എസ് .ആര്‍ .ടി .സി സ്റ്റേഷന്‍ വിപുലീകരിച്ചു എന്നതാണ്. 2008 ല്‍ നിര്‍മ്മാണം തുടങ്ങിയ പദ്ധതി 2010 ല്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു . മൂന്നേകാല്‍ കോടതിയുടെ ഈ പ്രോജക്ട് കൊട്ടാരക്കരയുടെ വികസന ചരിത്രത്തിന്റെ നാഴികകല്ല് ആകുമെന്നതില്‍ സംശയമില്ല പിന്നെ കൊട്ടാരക്കക്കര ക്ലാസിക്കല്‍ മ്യൂസിയം ജില്ലയിലെ ഏക കലാമ്യുസിയമാണ് .ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് മ്യൂസിയം കൊട്ടാരക്കര തമ്പുരാന്റെ വസതിയിലേക്കുമാറ്റി . ഫയര്‍ സ്റ്റേഷന്‍ ഉല്‍ഘാടനം,സമ്പൂര്‍ണ്ണമായി വൈദ്യുതികരിച്ച ജില്ലയിലെ മൂന്നാമത്തെ മണ്ഡലമാകാന്‍ കഴിഞ്ഞു,

സംസ്ഥാനത്തെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ഇ- ലേണിംഗ് മണ്ഡലമാക്കി ഉയര്‍ത്തി .വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി .കേരള സര്‍വ്വകലാശാലയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജി റീജിയണല്‍ സെന്റര്‍ തുറന്നു ,എക്‌സൈസ് സമുച്ചയം നിര്‍മ്മിക്കുന്നതിന്‍ 2.09 കോടിരൂപയുടെ പദ്ധതി അനുവദിച്ചു , കോടതി സമുച്ചയത്തിനുന ഫണ്ട് അനുവദിച്ചു ,12 ല്‍ പരം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ റോഡുകളുടെ വികസനം അങ്ങനെ നീണ്ടു പോകുന്നു.

തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ബ്രാന്‍ഡിനുനുമപ്പുറത്ത് ഒരു ഇമേജ് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?


പാര്‍ട്ടിയാണല്ലോ എനിക്കു ഇങ്ങനെ ഒരു അവസരം തന്നത് എനിക്കു തന്ന അവസരം ഞാന്‍ പരമാവധി പ്രയോജനപ്പെടുത്തി എന്നു തന്നെ കരുതുന്നു

വനിത എന്ന നിലയില്‍ എന്തെങ്കിലും അവഗണന ?


വനിത എന്ന നിലയില്‍ എനിക്ക് ഇതുവരെ യാതൊരുവിധ ബുദ്ധിമുട്ടും അനുഭവപ്പെട്ടിട്ടില്ല സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് ഞാന്‍ എപ്പോഴും ഒന്നാം സ്ഥാനം തന്നെയാണ് നല്‍കാറുള്ളത്.

മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ലതികാ സുഭാഷിനെ പറ്റി വി. എസ് നടത്തിയ പരാമര്‍ശത്തെ എങ്ങനെ വിലയിരുത്തുന്നു?

അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങളാണ് അതിനെ കുറച്ച് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ല

വക്കില്‍കുപ്പായം അഴിച്ചുവച്ച് പൂര്‍ണ്ണമായും പൊതു പ്രവര്‍ത്തനത്തിലേക്കു കടന്നോ

ഇനിയൊരു തിരിച്ചു പോക്ക് ?


വക്കിലായി തന്നെ തുടര്‍ന്നാല്‍ എനിക്കു മാസം നല്ല വരുമാനം ലഭിക്കും പക്ഷേ ജനങ്ങളെ സേവിക്കാന്‍ കിട്ടുന്ന അവസരം പരമാവധി ഉയോഗപ്പെടുത്തുക നാടിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നതാണ് ലക്ഷ്യം


കൊട്ടാരക്കരക്ക് ഇനിയും വികസനംമാവശ്യംമുണ്ട് . കരുത്തുറ്റ കൈകള്‍ക്കുമാത്രമേ അതിന്റെ ഊടും പാവും നെയ്യാന്‍ സാധിക്കുകയുള്ളു .വികസനം വരണം എന്ന് മുറവിളിച്ചിട്ടുകാര്യമില്ല പ്രവര്‍ത്തിക്കുന്നമെന്നുറപ്പുള്ളവര്‍ അതുചെയ്യ്തിരിക്കും വിശ്വാസം അതാണല്ലോ എല്ലാം.

ഐഷാ പോറ്റിവീണ്ടും പ്രചരണ രംഗത്തേക്കു... ആനവാങ്ങിത്തരാം കുതിരവാങ്ങിത്തരാം എന്ന പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ ഒന്നും എനിക്കുതരാനില്ല പകരം ഞാന്‍ കൊണ്ടു വന്ന വികസനപ്രവര്‍ത്തനങ്ങള്‍ അനിസ്യൂതം തുടര്‍ന്നുപോകാന്‍ നിങ്ങള്‍ കൂടെ നില്‍ക്കണം .


Tags : kottarakkara, ldf, udf,elction, ayisha poti

















Wednesday, April 6, 2011

എച്ചുസ്മീ.. ഒരു വോട്ട് യു ഡി എഫിന്


എച്ചുസ്മീ.. നാടിന്റെ വികസനത്തിനു ഒരു വോട്ട് .ഹാസ്യത്തിന്റെ മാലപടക്കം പൊട്ടിച്ചു കൊണ്ട് യു ഡി എഫ് ന്റെ തെരഞ്ഞെടുപ്പ് വേദികള്‍ കീഴടക്കുകയാണ് നടന്‍ ജഗദീഷ് അഭിനയിക്കാന്‍ മാത്രമല്ല പ്രസംഗിക്കാനും തനിക്കു കഴിവുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഹരിപ്പാട് മണ്ടലത്തില്‍ രമേശ് ചെന്നിത്തലക്കു വേണ്ടിയാണ് പ്രചരണത്തിന് ഇറങ്ങിയത്. യു ഡി എഫ് പിന്തുണയുമായി മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മലയാളികളുടെ അപ്പുകുട്ടന്‍ രാഷ്ടിയത്തിലും വോട്ടര്‍മാരെ വീഴ്ത്താന്‍ ഇറങ്ങിതിരിച്ചിരിക്കുകയാണ് .ഏറ്റവും പുതിയ വാര്‍ത്ത തെരഞ്ഞെടുപ്പുകളെ ഒട്ടും ഭയമില്ലാത്ത വിപ്ലവനായിക കെ ആര്‍ ഗൗരി അമ്മയുടെ പ്രചരണത്തിനായി പഴയ കാലനായിക,ദു ഖ പുത്രി എന്നു പുകള്‍പെറ്റ സാക്ഷാല്‍ ശാരദ എത്തുന്നു എന്നതാണ് .കാരണം അരുര്‍ എന്ന തട്ടകം വിട്ട് ചേര്‍ത്തലയില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞമ്മയായി അരൂരുകാര്‍ നെഞ്ചിലേറ്റിയതുപോലെ ചേര്‍ത്തലക്കാര്‍ തുണക്കുമോ എന്ന ഭയത്തില്‍ നിന്നാണ് എന്ന സംശയവും ഇല്ലാതില്ല .കലാശ ക്കൊട്ടിന് ഇനിയും താരങ്ങള്‍ വരുന്നുണ്ട് ജയപ്രദ, ഹേമമാലിനി,സീമ,കല്‍പ്പന,ജയറാം,ഇന്ദ്രന്‍സ് എന്നിങ്ങനെ പോകുന്നു ലിസ്റ്റ് .


കേരളത്തിന്റെ തെരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ കണ്ട് അന്തം വിട്ടു നില്‍ക്കുകയാണ് വോട്ടര്‍മാര്‍ .മാര്‍ഗ്ഗം എന്തെങ്കിലും ആകട്ടെ ലക്ഷ്യമാണ് പ്രാധാന്യം എന്ന മട്ടിലാണ് രാഷ്ടിയപാര്‍ട്ടികളും അതുകൊണ്ട് എതിരാളികളെ തകര്‍ക്കാന്‍ എന്തടവും പയറ്റാന്‍ ലേറ്റസ്റ്റ് മാര്‍ഗ്ഗങ്ങളാണ് അവര്‍ നോക്കുന്നത് . പണ്ടുകാലങ്ങളില്‍ പ്രചരണ വാഹനത്തിനു പുറകെ ഗാനമേളകളും ,കഥാ പ്രസംഗവും,തെരുവു നാടകങ്ങളും ഒക്കെ കൊഴുപ്പു കൂട്ടിയിരുന്നെങ്കില്‍ ഇന്ന് കാലം മാറി രാഷ്ടിയനേതാക്കളെപിന്‍തള്ളിക്കൊണ്ട് സിനിമാതാരങ്ങളും സീരിയല്‍ താരങ്ങളും മാണ് രംഗം ചൂടുപിടിപ്പിക്കുന്നത് . എല്‍ഡി എഫും , യുഡിഎഫും, ബി ജെ പിയും കലാശകൊട്ടിനായി സെലിബ്രിറ്റികളെ ഇറക്കികൊണ്ടിരിക്കുകയാണ് ജനങ്ങളുടെ കൈയ്യിലെടുക്കാനുള്ള പൂഴിക്കടകനായി അവര്‍ മണ്ണിന്റെ താരങ്ങളെ കൊണ്ട് വോട്ട് പെട്ടി നിറക്കാന്‍ പെടാപാടുപെടുകയാണ് . എതായാലും പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം ആരൊക്കെ എലിമിനേറ്റ് ചെയ്യ്‌തെന്ന് .

ആരു ജയിച്ചാലും തോറ്റാലും ഇടതുകാലിലെ മന്ത് വലതുകാലിലേക്കുമാറി എന്നേ ഞങ്ങള്‍ക്കു തോന്നുകയുള്ളു .വെറുതെ അല്ല മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ പോലും എട്ടുനിലയില്‍ പൊട്ടുന്നത് അതിനെയും വെല്ലുന്നതരത്തിലുള്ള തെരഞ്ഞെടുപ്പു ഡയലോഗുകള്‍ കേട്ടു ഞങ്ങള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ് .

ജോണ്‍കീറ്റ്‌സിന്റെ പ്രണയ ലേഖനത്തിനു 67 ലക്ഷം


കാല്‍പ്പനികതയുടെ കവിയായ ജോ്ണ്‍കീറ്റ്‌സിന്റെ പ്രണയലേഖനത്തിനു 67 ലക്ഷം രുപയ്ക്ക് ലേലത്തില്‍ പോയി 1820 ല്‍ ഇരുപത്തിനാലാം വയസ്സില്‍ ക്ഷയരോഗ ബാധിതനായി കിടക്കയില്‍ കഴിയവേ കീറ്റ് പ്രണയിനി ഫാനി ബ്രാവിനു അയച്ച പ്രണയലേഖനമാണ് റെക്കോര്‍ഡ് വിലക്കു വിറ്റു പോയത് .പേരു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു അമേരിക്ക ക്കാരനാണ് കത്ത് ലേലത്തില്‍ പിടിച്ചിരിക്കുന്നത് .170 വാക്കുകളുള്ള പ്രണയലേഖനത്തില്‍ രോഗ ശയ്യയില്‍ കിടക്കുന്ന തനിക്ക് പ്രണയിനിയെ അടുത്തു കാണണം എന്നുള്ള ആഗ്രഹം സാധിക്കാത്തതിലുളള വേദനാജനകമായ വരികളാണ് കുറിട്ടിരിക്കുന്നത് 1821 ല്‍ ഇരുപത്തി അഞ്ചാം വയസ്സിനാണ് കീറ്റ്‌സ് അന്തരിക്കുന്നത് .

മലയാളത്തിന്റെ മിഴിയാകാന്‍ സോന വരുന്നു


തമിഴ് മാദക റാണി സോന മലയാള സിനിമയില്‍. മിഴി എന്ന ചിത്രത്തിലെ പ്രധാന റോളില്‍ അഭിനയിക്കുന്ന സോന ഗ്ലാമര്‍ പരിവേഷത്തില്‍ നിന്നും തികച്ചും വ്യത്യസ്ത മായി കാമ്പുള്ള സ്ത്രീ കഥാപാത്രവുമായിട്ടാണ് മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്. നല്ല സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നവരുടെ കൂട്ടായ്മയായ യൂ പ്രോഡക്ഷനാണ് മിഴി ഒരുക്കുന്നത്. സംവിധാനം തേജസ് പെരുമണ്ണ. മാതൃഭൂമി മാനേജിംങ് എഡിറ്റര്‍ പി .വി ചന്ദ്രന്‍ പൂജ നിര്‍വ്വഹിച്ച സിനിമയുടെ ചിത്രീകരണം ഏപ്രില്‍ ആറിനു കോഴിക്കോടും പരിസരത്തുമായി ആരംഭിക്കുന്നു.

മിഴിയില്‍ പാറമട തൊഴിലാളിയുടെ വേഷത്തില്‍ എത്തുന്ന സോന ദുരന്തങ്ങളില്‍ പതറാതെ നിന്ന് വിധിയോട് പടവെട്ടുന്ന ശക്തമായ കഥാപാത്രത്തിനാണ് ജീവന്‍ നല്‍കുന്നത്. ദുരന്തങ്ങള്‍ കൂടെപിറപ്പായ ഒരു പെണ്‍ കുട്ടി പക്ഷേ എല്ലാം സഹിക്കുന്നതിനും ക്ഷമിക്കുന്നതിനും തയ്യാറുള്ള നല്ല മനസിന് ഉടമയായിരുന്നു. പ്രതീക്ഷിക്കാതെ ഇറ്റിക്കര എന്ന ഗ്രാമത്തില്‍ എത്തിച്ചേരുന്ന അവളെ കാത്തിരുന്നത് മഹാദുരന്തങ്ങളുടെ ഒരു പെരുമഴ തന്നെയായിരുന്നു. പിടിച്ചുനില്‍ക്കാന്‍ പറ്റാതെ വന്നപ്പോള്‍ അവളും സംഹാരരുദ്രയായിമാറുന്നു. സ്ത്രീയുടെ പടവെട്ടലും പോരാട്ടവും ഒരു സമൂഹത്തെ തന്നെ മാറ്റിമറിക്കും എന്നതായിരിക്കും ചിത്രം നല്‍കുന്ന സന്ദേശം.

മലയാള സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. അതില്‍ തന്നെ സാധാരണക്കാരന്റെ പച്ചയായ ജീവിത പ്രതിസന്ധികളെ മാത്രം വരച്ചുകാട്ടുന്ന ചിത്രങ്ങള്‍ വിരളം. പലകാരണങ്ങള്‍ കൊണ്ട് ഇത്തരം സിനിമകള്‍ മലയാളത്തില്‍ ഇല്ലാതെ പോകുന്നു ഇവിടെയാണ് മിഴി എന്ന ചിത്രം വ്യത്യസ്തമാകുന്നത്. ശക്തമായ പ്രമേയത്തിലും തിരക്കഥയിലും നിര്‍മ്മിക്കുന്ന ചിത്രം പ്രധിനിദാനം ചെയ്യുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനസമുഹത്തിലെ യാതനകള്‍ പേറുന്ന പെണ്‍കരുത്തിന്റെ വേറിട്ടഭാവങ്ങളാണ്. നല്ല സിനിമകളെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളി പ്രേക്ഷകര്‍ക്ക് മിഴി നല്‍കുന്നത് പ്രതീക്ഷകള്‍ക്കപ്പുറമുള്ള ഒരു ദൃശ്യാനുഭവമായിരിക്കും എന്ന് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

സോനയെ കൂടാതെ മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയയാകുന്ന പുതുമുഖം പൂജാ വിജയന്‍ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു . നെടുമുടി വേണു, ജഗതീ ശ്രീകുമാര്‍, മാമുക്കോയ, അശോകന്‍, അറ്റ്‌ലസ് രാമചന്ദ്രന്‍ , സുധീഷ്, ഐ എം വിജയന്‍, അനൂപ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, സീമാ ജി നായര്‍ , കുട്ട്യേടത്തിവിലാസിനി , കോഴിക്കോട് ശാരദ, അമ്പിളി എന്നിവരെ കൂടാതെ കഥാകൃത്തുക്കളായ പി ആര്‍ നാഥന്‍, യു കെ കുമാരന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.


സംവിധായകന്‍ തേജസ് പെരുമണ്ണ ഇതിനു മുന്‍പ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥ സംവിധാനം ചെയ്യ്തിട്ടുണ്ട്. കഥയ്ക്ക് അനുയോജ്യമായ ഘടകങ്ങള്‍ വളരെ മനോഹരമായി കോര്‍ത്തിണക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് സംവിധായകന്‍ . കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് വൈക്കം ശ്രീ വര്‍മ്മയാണ്.


ഗാനരചന കൈതപ്രം, സംഗീതം സൂഫി അസി, കാമറ അജയ് പോള്‍ . പി. ആര്‍ .ഒ നാസ്സര്‍ മനക്കല്‍ . മലയാളത്തിന്റെ മിഴിയാകാന്‍ എത്തുന്ന സോനയ്ക്ക് മികച്ച കഥാപാത്രത്തിനെയാണ് കിട്ടിയിരിക്കുന്നത് ഒപ്പം മലയാള സിനിമയ്ക്കും.

Monday, April 4, 2011

ഡോക്ടര്‍ ലൗവില്‍ ഭാവനയും കുഞ്ചാക്കോബോബനും


കുഞ്ചാക്കോ ബോബനും ഭാവനയും ജോഡികളാകുന്ന ഡോക്ടേഴ്‌സ് ലൗ എന്ന ചിത്രം വരുന്നു.ബിജു അരുകുറ്റിസംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജോയ് തോമസ് ശക്തികുളങ്ങരയാണ് .നര്‍മ്മത്തില്‍ ചാലിച്ച മനോഹരമായ ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ചിത്രീകരണം മേയ് ആദ്യവാരം ആരംഭിക്കും .ഭാവനയും കുഞ്ചാക്കോ ബോബനും ഇതിനു മുന്‍പ് ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന ചിത്രത്തില്‍ നായികാ നായകന്‍മാരായി അഭിനയിച്ചിട്ടുണ്ട് .

Sunday, March 27, 2011

1,2,3 ചില്ലിചിക്കന്‍ റെഡി


രാഖി എസ് നാരായണന്‍


ചൈനയിലെ ഷാങ്ഹായിലെ നാന്‍ജിംങ്ങ് റോഡിലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ പാചകക്കാരില്ല പകരം റോബോട്ടുകളാണ് കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കുന്നത് അതും വെറും മൂന്ന് മിനിട്ടിനുള്ളില്‍ .

പാചകക്കാര്‍ റോബോട്ട് എന്നു കേള്‍ക്കുമ്പോള്‍ നമുക്ക് അല്‍ഭുതം തോന്നാമെങ്കിലും ഷാങ്ഹായിക്കാര്‍ക്ക് ഇപ്പോള്‍ ഇതു തഴക്കവും പഴക്കവും ആയി . നാന്‍ജിംങ്ങ് റോഡിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റില്‍ കുറെ നാളുകളായി ചൈനീസ് വിഭവങ്ങളായ കുങ്ങ് പാവോചിക്കനും,പീനട്ടും,ചില്ലി സോസും ഒക്കെ ഉണ്ടാക്കുന്നത് റോബോട്ടുകളാണ് .കറിക്ക് എരുവ് കൂടി, ഉപ്പ് കൂടി എന്നൊക്കെ പരാതി പറയാനും പാടില്ല ഹോട്ടലുകാര്‍ ചിലപ്പോള്‍ പിടിച്ച് പോലീസില്‍ കൊടുക്കും കാരണം എന്ത് വിഭവം വേണമെങ്കിലും ഉപ്പിന്റെയും ,മസാലയുടെയും ശരിയായ അളവ് കൊടുക്കണം അപ്പോ ഹോട്ടല്‍ ജീവനക്കാര്‍ റോബോട്ടിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള വിഭവവത്തിന്റെ ബട്ടണില്‍ ഞെക്കുന്നു ഒപ്പം മസാലയുടെ അളവും കൊടുക്കും ജസ്റ്റ് മൂന്ന് മിനിട്ട് ചൂടോടെ ഭക്ഷണം റെഡി . പാചകം മാത്രമല്ല പാത്രങ്ങള്‍ കൂടി കഴുകി തരും ഇവര്‍. 200,000 യെന്‍ ആണ് റോബോട്ടിന്റെ വില .







റോബോട്ടിനെ പറ്റി ഹോട്ടലുടമയ്ക്കും കുറെ പറയാനുണ്ട് . ക്യുഡിംങ്ങ് ഫുഡ് ഡെവലപ്പ്‌മെന്റ് എന്ന ഞങ്ങളുടെ കമ്പനി 2010 ഷാങ്ഹായി വേള്‍ഡ് എക്‌സ്‌പോയില്‍ വച്ചാണ് ഈ റോബോട്ടുകളെ കാണുന്നത് . അന്നേ നോട്ടമിട്ടതാണ് ഈ വിരുതന്‍ മാരെ . ഇപ്പോള്‍ പരിക്ഷണാടിസ്ഥാനത്തില്‍ ഞങ്ങളുടെ ഒരു ഹോട്ടലില്‍ രണ്ട് റോബോട്ടു കളെ നിര്‍ത്തിയതാണ് . പാചകക്കാരെ ക്കാള്‍ വേഗം എല്ലാം ചെയ്യും. മാസത്തില്‍ ശമ്പളവും എണ്ണി കൊടുക്കണ്ട. ഇനി ഞങ്ങളുടെ എല്ലാ ഹോട്ടല്‍ സൃഖല കളിലേയ്ക്കും റോബോട്ടു പാചകക്കാരെ നിര്‍ത്താനാണ് പരിപാടി .




ലക്ഷങ്ങള്‍ മുടക്കി ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കുന്നവരുടെയും ഹോട്ടല്‍ ജീവനക്കാരുടെയും വയറ്റത്തടിക്കാനാണല്ലോ ദൈവമേ റേബോട്ടുകളുടെ വരവ് .

ആകാശഗംഗയില്‍ 50 ബില്ല്യണ്‍ ഗ്രഹങ്ങള്‍ : നാസ


ആകാശഗംഗയില്‍ 50 ബില്ല്യണ്‍ ഗ്രഹങ്ങളുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് നാസയുടെ കെപ്ലര്‍ ടെലിസ്‌കോപ്പ് ദൗത്യം .ഗ്രഹങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനു വേണ്ടി രണ്ട് വര്‍ഷം മുന്‍പാണ് നാസ 600 ലക്ഷം പൗണ്ട് ചെലവഴിച്ചു കെപ്ലര്‍ ടെലിസ്‌കോപ്പ് സ്ഥാപിച്ചത് .

അന്‍പത് ബില്ല്യണ്‍ ഗ്രഹങ്ങള്‍ കണ്ടെത്തിയതില്‍ 300 ലക്ഷം ഗ്രഹങ്ങള്‍ ജീവന്‍ നിലനില്‍ക്കാന്‍ സഹായകരമായ അന്തരീക്ഷമുളളതാണ് .ഗോള്‍ഡി ലോക്ക് ഏരിയയില്‍ പെട്ട ഈ ഗ്രഹങ്ങള്‍ക്ക് ഭൂമിയുടെതിനു സമാനമായ അന്തരീക്ഷം ആണ് ഉള്ളത് .

കെപ്ലര്‍ ദൗത്യത്തിന്റെ മേധാവി യായ വില്ല്യം ബോറൂക്കി പറഞ്ഞത് കെപ്ലര്‍ സ്ഥാപിച്ച് ആദ്യത്തെ ഒരു വര്‍ഷത്തില്‍ തന്നെ 1,235 ഗ്രഹങ്ങളെ കണ്ടെത്തിയിരുന്നു ഇതില്‍ 54 ഗോള്‍ഡി ലോക്ക് ഏരിയയിലും ആയിരുന്നു .ഗ്രഹങ്ങളുടെ എണ്ണം കണ്ടെത്തുക എന്നതിലുപരി എത്ര ഗ്രഹങ്ങളില്‍ ജീവന്‍ നിലനിര്‍ത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നു എന്നതായിരുന്നു പ്രധാനപ്പെട്ട അന്വേഷണം . കെപ്ലര്‍ ദൗത്യം എതായാലും വിജയിച്ചിരിക്കുകയാണ് 300 മില്ല്യണ്‍ ഗ്രഹങ്ങളില്‍ നമുക്കു താമസിക്കാനുള്ള സാഹചര്യം ഉണ്ട് .ഇവിടം മടുത്താല്‍ എതെങ്കിലും ഇഷ്ടപെട്ട ഗ്രഹം ഇപ്പോഴെ ബുക്കു ചെയ്യ്‌തോളൂ അവിടം കൂടി കുളമാക്കാം

-രാഖി

ബ്ലാക്ക്‌ബെറിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍


രാഖി എസ് നാരായണന്‍
ബ്ലാക്ക് ബെറിയുടെ സ്മാര്‍ട്ട് ഫോണ്‍ നിരയിലെക്ക് പുതിയ താരങ്ങള്‍ എത്തുകയായി .ബ്ലാക്ക് ബെറി ആരാധകരെ തൃപ്തിപെടുത്തുന്ന നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ചിരിക്കുന്നതാണ് പുതിയ ഫോണുകള്‍. ഏവരെയും ആകര്‍ഷിക്കുന്ന ഈ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ ഉടനെ യിറങ്ങും എന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു .

ബ്ലാക്ക്‌ബെറി ടോര്‍ച്ച് 2 ഫോണിന് 3.2 ഇന്‍ച് ഡിസ്‌പ്ലേയ്ക്ക് 640*480 റെസലൂഷന്‍ 1.2 ജിഗാഹെഡ്‌സ് പ്രോസസര്‍ ,8 ജി ബി ഇന്റെണല്‍ മെമ്മറി,ജി പി എസ് കണക്ഷന്‍ ,വൈ ഫൈ കണക്ഷന്‍, 5 മെഗാപിക്‌സല്‍ കാമറ,ഡിജിറ്റല്‍ കംമ്പോസിംങ്ങ് സംവിധാനം എന്നിവയുണ്ട്.

ബ്ലാക്ക്‌ബെറി ബോള്‍ഡ് ടച്ച് വിന് 2.8 ഇന്‍ച് ഡിസ്‌പ്ലേ, 1.2 ജിഗാഹെഡ്സ് പ്രോസസര്‍ ,8 ജി ബി മെമ്മറി, 768 എം ബി റാം,32 ജി ബി മൈക്രോ എസ് ഡി കാര്‍ഡ് ,വൈ ഫൈ കണക്ഷന്‍,മൈക്രോ യു എസ് ബി ,ബ്ലൂറ്റുത്ത് കൂടാതെ മനോഹരമായ ബോഡിയും .

ബ്ലാക്ക്‌ബെറി സ്റ്റോം 3 യ്ക്കു ബ്ലാക്ക് ബറിയുടെ തന്നെ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ഒ എസ് 6.1 ഉണ്ട്. മികച്ച സവിശേഷതകളായി പറയുന്നത് 800*480 റെസലൂഷനില്‍ 5 മെഗാപിക്‌സല്‍ ഫ്‌ളാഷ് കാമറ , 3.7 ടച്ച്‌സ്‌ക്രിന്‍ ഡിസ്‌പ്ലേ ,1.2 ജിഗാഹെഡ്‌സ് പ്രോസസര്‍ 4 ജി ബി സ്റ്റോറേജ് ,768 എം ബി റാം, 32 ജി ബി മൈക്രോ എസ് ഡി കാര്‍ഡ് എന്നിവയാണ് ഹാന്‍സെറ്റുകളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
- രാഖി

സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണം ഇനി ഓണ്‍ ലൈനിലും


രാഖി എസ് നാരായണന്‍
ലോകം ഞെട്ടിവിറച്ച 2001 സെപ്റ്റംബര്‍ പതിന്നൊന്ന് വേള്‍ഡ് ട്രയിഡ് ആക്രമണം ഓര്‍മ്മയില്ലേ .അമേരിക്കയുടെ നട്ടല്ലുതകര്‍ത്ത ഭീകരാക്രമണത്തിന്റെ ദ്യശ്യങ്ങള്‍ ഇനി വിര്‍ച്വലായി കാണാം .ഓരോ മിനിറ്റിലും നടന്ന സംഭവബഹുലമായ നിമിഷങ്ങള്‍ www.timeline.national911memorial.org എന്ന വെബ് സെറ്റില്‍ വിശദമായി ചിത്രികരിച്ചിരിക്കുന്നു .

3,000 പേരുടെ മരണത്തിനു കാരണമായ ഈ ആക്രമണത്തിന്റെ വിര്‍ച്വല്‍ എക്‌സിബിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് സെപ്റ്റംബര്‍ പതിനൊന്ന് മെമ്മോറിയല്‍ മ്യൂസിയം ആണ് .മ്യൂസിയത്തിന്റെ പ്രസിഡന്റ് ആയ ജോ ഡാനിയല്‍ പറഞ്ഞത് ആക്രമണം നടന്നതിന്റെ 5. 45 മുതലുള്ള വീഡിയോ ദ്യശ്യങ്ങള്‍ ഇതില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു എന്നാണ് .ആക്രമണകാരി കളായ മുഹമ്മദ് ആറ്റയും അബ്ദുള്‍ അസീസ് അല്‍ ഒമറും ബോസ്റ്റണ്‍ ലോഗന്‍ എയര്‍ പോര്‍ട്ടില്‍ വരുന്നതും. അമേരിക്കയുടെ ഫ്ലയിറ്റ് 11 തട്ടിയെടുത്ത് വേള്‍ഡ് ട്രയിഡിന്റെ ടവറില്‍ ഇടിച്ചിറക്കുന്നതും 8.30 നു പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് ജനങ്ങളോട് ആക്രമണത്തെ കുറിച്ചു പറയുന്നതുകൊണ്ട് അവസാനിക്കുന്നു.ആക്രമണം കണ്ടവരുടെ അനുഭവകുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദാക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് വിര്‍ച്വവല്‍ എക്‌സിബിഷനിലൂടെ ആക്രമണങ്ങളുടെ പരിണിത ഫലം എന്തെന്ന് വെളിപ്പെടുത്താനാണ് വിര്‍ച്വവല്‍ എക്‌സിബിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് തെന്ന് മ്യൂസിയം വക്താക്കള്‍ പറഞ്ഞു.