
രാഖി നാരായണന്‍
വിവാദങ്ങളൊന്നും നയന്‍സിനെ ബാധിക്കുന്നില്ല തമിഴില്‍ മറ്റാര്‍ക്കും കിട്ടാത്ത ഓഫറുകളാണ് നയന്‍താരയെ തേടി എത്തിയിരിക്കുന്നത് ഇത്തവണ വിളിവന്നിരിക്കുന്നത് മുബൈയില്‍ നിന്നാണ് .മധു ഭണ്ഡാക്കര്‍ സംവിധാനം ചെയ്ത് പ്രിയങ്ക ചോപ്ര അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ ഫാഷന്‍ എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ നയനെയാണ് അവര്‍ ക്ഷണിച്ചത് .തമിഴില്‍ ഈ റോള്‍ കൈകാര്യം ചെയ്യുന്നതിന് വേറൊരു നടിയും ഇല്ലന്നാണ് ബോളിവുഡിലെ ഈ നിര്‍മ്മാണ കമ്പനിയുടെ കണ്ടെത്തല്‍ .പ്രഭു ദേവയുമായുള്ള വിവാഹത്തിനു ശേഷം അഭിനയരംഗത്ത് തുടരില്ല എന്ന് ഒരു തെലുങ്ക് മാഗസിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു .എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലന്നു പിന്നിടു നയന്‍ തന്നെ വെളുപ്പെടുത്തിയിരുന്നു .ശ്രീ രാമരാജ്യം എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന നയന്‍താര ഈ ക്ഷണം സ്വികരിക്കുമോ അതോ കല്ല്യാണം കഴിഞ്ഞ് അഭിനയം നിര്‍ത്തുമോ എന്നൊക്കെ കണ്ടറിയാം.
No comments:
Post a Comment