Monday, November 22, 2010

റിയാസിന്റെ വീടൊരു ബസ്‌ ടെര്‍മിനല്‍



രാഖി എസ് നാരായണന്‍

സൂപ്പര്‍ ഡിലക്സ്, വോള്‍വോ, മെട്രോ ഇന്‍െറര്‍ സിറ്റി, അനന്തപുരി സൂപ്പര്‍ ഫാസ്റ്റ്, ഫോര്‍ക്ക് ലിഫ്റ്റ് തുടങ്ങി ലക്ഷങ്ങള്‍ വിലമതിക്കുന്ന രാജകിയ വാഹനങ്ങള്‍ പോത്തന്‍കോട്ടുകാരന്‍ റിയാസ് ഖാനു സ്വന്തം.

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ഒരു ബസ്‌ ടെര്‍മിനല്‍ തന്നെ ഒരുക്കിയിട്ടുണ്ടു റിയാസിന്‍െറ വീട്ടില്‍. കൗതുകവസ്തു നിര്‍മ്മാണത്തില്‍ വേറിട്ട കാഴ്ചയാണ് ബസ് ബോഡിബില്‍ഡിങ്ങില്‍ വൈദഗ്ദ്ധ്യം തെളിയിക്കുന്ന ഈ ചെറുപ്പക്കാരന്‍.

മെക്കാനിക്കല്‍ എന്‍ജിനിറിംങ്ങോ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിസൈനിങ്ങോ പഠിക്കാതെ തന്നെ ഒരു ഹൈടെക്ക് ബസിന്‍െറ എന്‍ജിന്‍ പാര്‍ട്സ് സഹിതം നിമിഷങ്ങള്‍ക്കുളളില്‍ നിര്‍മ്മിച്ചെടുക്കും റിയാസ് ഖാന്‍.



കുട്ടി ആയിരിക്കുമ്പോള്‍ തന്നെ വാഹനങ്ങളെ സ്നേഹിച്ചു തുടങ്ങിയ റിയാസ് ഖാനു പക്ഷേ എല്ലാകുട്ടികളെയും പോലെ വണ്ടി ഓടിക്കാനല്ല, വണ്ടി നിര്‍മ്മിക്കാനായിരുന്നു താത്‌പര്യം. തീപ്പെട്ടി കൂടുകളും കാര്‍ഡു ബോര്‍ഡുകളും ഉപയോഗിച്ചു ചെറിയവാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങിയ റിയാസ് പിന്നിട് സ്റ്റീല്‍, ഗ്ളാസ് എന്നിവ ഉപയോഗിച്ചു യഥാര്‍ത്ഥത്തിലുളള വണ്ടി തന്നെ നിര്‍മ്മിച്ചെടുത്തു.

പ്രവര്‍ത്തിക്കുന്ന ജെ സി ബി യും ഫോര്‍ക്ക് ലിഫ്റ്റ് ട്രക്കുകളും വരെ തന്‍െറ ശേഖരത്തിലുണ്ടെങ്കിലും ഹൈടെക്ക് ബസുകളുടെയും എയര്‍ ബസുകളുടെയും പുതിയ മോഡലുകള്‍ നിര്‍മ്മിക്കാനാണ് റിയാസിനു ഏറെ താത്‌പര്യം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ എയര്‍ ബസ് ആയ എയര്‍ ബസ് 380 ന്‍െറ നിര്‍മ്മാണത്തിലാണ് , അതും റണ്‍വേ സഹിതം.



തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ റിയാസ് ഖാന്‍ എം.എ ഹിസ്റ്ററി ബിരുദധാരിയാണ്. പഠനത്തിനുശേഷം ദുബായില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന റിയാസ് ഇപ്പോള്‍ നാട്ടില്‍ എത്തി തന്‍െറ ബസുകളുടെ പ്രദര്‍ശനത്തിനുള്ള ശ്രമത്തിലാണ്. ഒരു വാഹനത്തിന്‍െറ പ്രവര്‍ത്തനമോ, എന്‍ജിന്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക പരിജ്ഞാനമോ റിയാസിനില്ല.

പക്ഷേ ഒരു വണ്ടി ഒറ്റതവണ കണ്ടാല്‍ തന്നെ മതി അതിന്‍െറ അളവുകളും എന്‍ജിന്‍ പാര്‍ട്ട്കളും മനസിലാക്കി നിര്‍മ്മിച്ചെടുക്കുന്നു. കുടാതെ, ആധുനിക സൌകര്യങ്ങള്‍ ഉള്ള ബസില്‍ സീറ്റുകളും വീഡിയോകോച്ച് സൌകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിയാസിന്‍െറ മെട്രോ ഇന്‍െറര്‍ സിറ്റി ബസുകളുടെ ശേഖരം ഒരിക്കല്‍ കെ എസ് ആര്‍ട്ടിസി ബസ് അധികൃതരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്‍െറ നിര്‍മ്മാണ രംഗത്തുള്ള കഴിവ് വണ്ടികളില്‍ തന്നെ ഒതുക്കിനിര്‍ത്താതെ ബില്‍ഡിങ്ങുകളും ഫ്ലാറ്റുകളും ഡിസൈന്‍ ചെയ്ത് രൂപകല്‍പ്പനകളുടെ പുതിയ ഇടങ്ങള്‍ പരിക്ഷിക്കുന്ന റിയാസിന് ജന്‍മസിദ്ധമായ കഴിവുമാത്രമാണ് കൈമുതലായിട്ടുള്ളത്. ഉമ്മയും ബാ പ്പയും രണ്ട് സഹോദരന്‍മാരും അടങ്ങുന്ന റിയാസിന്‍െറ കുടുംബംത്തില്‍ മറ്റാരും തന്നെ കലാപരമായ കഴിവുള്ളവരല്ല.

ലക്ഷങ്ങള്‍ മുതല്‍മുടക്കി റ്റാറ്റയും അശോക് ലൈലാന്‍െറും പുതിയ മോഡല്‍ വണ്ടികള്‍ നിരത്തിലിറക്കാന്‍ മല്‍സരിക്കുമ്പോള്‍ റിയാസിന്‍െറ ഭാവനയില്‍ വിരിയുന്നത് ലോകോത്തര ബസുകളോട് കിടപിടിക്കുന്ന നിര്‍മ്മിതികളാണ്.

റിയാസിന്റെ സൃഷ്ടികള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Tags: riaz khan, vehicles, luxuary bys, bus terminal, pothencodu

http://vyganews.com/vyga-special/feature/17208-riyas-khan-a-friend-of-brand-new-vehicles


1 comment:

Abduljaleel (A J Farooqi) said...

റിയാസിന്റെ നിര്‍മിതി പരിചയപ്പെടുത്തിയ രാഖിക്ക് നന്ദി.