Wednesday, December 29, 2010

സൂക്ഷിക്കുക, ട്രാക്കര്‍ പിന്നാലെ

രാഖി നാരായണന്‍


ഫേസ്‌ബുക്കിലും ഓര്‍ക്കുട്ടിലും ലഹരിപിടിച്ചവരേ, ഓര്‍ക്കുക, നിങ്ങളുടെ പിന്നാലെയുണ്ട് അവര്‍. നിങ്ങള്‍ കൊടുക്കുന്ന ഓരോവിവരവും അവര്‍ ശേഖരിച്ചുകഴിഞ്ഞു. ആവശ്യമുള്ളവര്‍ക്ക്‌ ആ വിവരങ്ങള്‍ നല്‍കുയും ചെയ്യും. വെറുതെ അല്ല കേട്ടോ 'ജോര്‍ജ്ജ്‌കുട്ടി' അങ്ങോട്ട്‌ ഏണ്ണിക്കൊടുക്കണം. ആരായിരിക്കും എന്നല്ലേ?

അഗ്രിഗേറ്റര്‍ എന്നറിയപ്പെടുന്ന ട്രാക്കിംഗ് വെബ്‌സൈറ്റുകളാണ്‌ സൈബര്‍ലോകത്തെ ഈ വില്ലന്‍മാര്‍. www.spokeo.com എന്ന വെബ്‌ സൈറ്റ് ഒരു വ്യക്തിയുടെ നെറ്റിലുളള വിവരങ്ങള്‍ ചോര്‍ത്തിത്തരാന്‍ സഹായിക്കുന്ന അഗ്രിഗേറ്റര്‍ ട്രാക്കിംഗ് ഗണത്തില്‍ പെടുത്താവുന്നതാണ്. വില്ലന്‍മാരാണെങ്കിലെന്താ നിരവധിപേര്‍ ഇതില്‍ അംഗങ്ങളാവുകയും മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങള്‍ കൈകലാക്കുകയും ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക്‌ ഇതില്‍ അംഗമാകാനും വിവരങ്ങള്‍ അറിയേണ്ട ആളുടെ പേരോ അഡ്രസോ അടിച്ചുകൊടുത്താല്‍ നിങ്ങള്‍ ഏതു സോഷ്യല്‍ നെറ്റ്‌ വര്‍ക്കില്‍ അംഗമാണെന്നും നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ അഡ്രസ്സ്‌ , ഫോട്ടോ തുടങ്ങി നെറ്റില്‍ എന്തുചെയ്യന്നു തുടങ്ങി എന്നെല്ലാം അറിയാം. ഇത്തരം തേഡ്‌ പാര്‍ട്ടി വെബ്‌ സൈറ്റുകളുടെ എണ്ണം 2005നെ അപേക്ഷിച്ച്‌ എഴുപതു ശതമാനത്തോളം വളര്‍ന്നുകഴിഞ്ഞു. ഫേസ്‌ ബുക്കിലും ഓര്‍ക്കുട്ടിലും അംഗമാകുമ്പോള്‍ തന്നെ നമ്മുടെ പ്രൊഫൈല്‍ ആരൊക്കെ കാണണമെന്നു നമുക്കുതന്നെ തിരുമാനിക്കാം.എങ്കിലും ഇത്തരം വെബ്‌ സൈറ്റുകള്‍ നമ്മള്‍ രജിസ്റ്റര്‍ ചെയ്യുന്ന സോഷ്യല്‍ സൈറ്റുകളില്‍ നിന്ന്‌ നമ്മുടെ ഒരു ഏകദേശ രൂപം തന്നെ ആവശ്യക്കാര്‍ക്കു കൊടുക്കും.

ഭാവിയില്‍ നമുക്കുണ്ടാകുന്ന ദോഷങ്ങള്‍ ആലോചിക്കാവുന്നതേ ഉള്ളു. എറ്റി ആന്‍ഡ്‌ റ്റി യിലെ പ്രമുഖ റിസര്‍ച്ചറായ ഡോക്ടര്‍ ക്യഷ്‌ണ മൂര്‍ത്തിയുടെ അഭിപ്രായത്തില്‍ നിലവിലുള്ള പ്രൈവസി സംരക്ഷണത്തിന് പല പരിമിതികളുമുണ്ട്. അതിനാല്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗില്‍ ഏര്‍പ്പെടുന്നവര്‍ അവരവരുടെ ഭാവിയെ ബാധിക്കുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക. നെറ്റ്‌ വര്‍ക്കുകള്‍ക്കിടയി‌ല്‍ ഉടക്കുവലയുമായിരിക്കുന്ന ട്രാക്കര്‍മാരില്‍ നിന്ന്‌‌ രക്ഷപെടാന്‍ മുന്‍കരുതലെടുക്കാം.
-രാഖി എസ് നാരായണന്‍

Tags: Aparna, Spokeo, search box, shock, address, United States, information, public, Spokeo, www.spokeo.com, grandma, phonebook, phonebook, collecting, public information, person, stitch, bit, data, together, weave, comprehensive snapshot, dossier, virtually, online, world , month. Pipl, 123People, Intelius

1 comment:

Abduljaleel (A J Farooqi) said...

ആശംസകള്‍
ഇവിടെയും നിങ്ങള്ക്ക് ഒരിടം
ബ്ലോഗുകള്‍ പോസ്റ്റു ചെയ്യുക.

http://www.boolokamonline.com/