Monday, January 31, 2011

ഹാപ്പി ബര്‍ത്ത്ഡേ വിക്കിപീഡിയ


രാഖി എസ് നാരായണന്‍


ഇന്റര്‍നെറ്റിലെ വിജ്ഞാനത്തിന്റെ അക്ഷയപാത്രമായ വിക്കിപീഡിയ ജനുവരി പതിനഞ്ചിന് പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നു ഇന്ത്യയിലെ 35 നഗരങ്ങളില്‍ വിക്കി ആരാധകരും പ്രവര്‍ത്തകരും വളരെ വിപുലമായിതന്നെ ജന്‍മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.വിജ്ഞാനം വിരല്‍ത്തുമ്പില്‍ എന്ന വാക്കിനെ അന്വര്‍ത്വമാക്കുന്നതാണ് വിക്കിപിഡിയ .നെറ്റില്‍ വിജ്ഞാനം തിരയുന്ന എതൊരു വ്യക്തിയും ആദ്യം സന്ദര്‍ശിക്കുന്നതു വിക്കിയായിരിക്കും .ഏതൊരു വിഷയത്തെകുറിച്ചുള്ള അറിവുതേടുന്നതിനും ഒരാള്‍ക്ക് ഉള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കുന്നതിനും സാധ്യമാകുന്നതരത്തിലാണ് ഇതിന്റെ എഡിറ്റിംങ്ങ് സോഫ്റ്റ് വെയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ 270 ഭാഷകളിലായി പതിനേഴ് ദശകോടി ആര്‍ട്ടിക്കിളും ലോകമെമ്പാടുമായി 1.3 കോടി എഡിറ്ററര്‍മാരുമായി അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ് . 16.55 മില്യണ്‍ ഡോളര്‍ ഫണ്ട് ഉള്ള ഈ വെബ്‌സൈറ്റിന് 140 രാജ്യങ്ങളിലായി ഓഫിസുണ്ട്.ഇന്ത്യയില്‍ ഹൈദരാബാദില്‍ ഈ വര്‍ഷം തന്നെ വിക്കിയുടെ ഓഫിസ് തുടങ്ങാന്‍ കമ്പനി തിരുമാനിച്ചിട്ടുണ്ട് .നിരന്തരം വികസിച്ചുകൊണ്ട് വിജ്ഞാന കുതുകികളുടെ ദാഹത്തെ ശമിപ്പിക്കുന്ന ലോകത്തിന്റെ തന്നെ മുതല്‍ക്കുട്ടാകുന്ന വിക്കിപീഡിയക്ക് ജന്‍മദിന ആശംസകള്‍ നേരുന്നു.


No comments: