Tuesday, February 15, 2011

വരുന്നു റോബോട്ടിക്ക് ഇന്റര്‍നെറ്റ്

രാഖി എസ് നാരായണന്‍

റോബോട്ടുകള്‍ കൈവെക്കാത്ത മേഖലകളില്ല. മനുഷ്യജീവിത്തിന്റ എല്ലാ തുറകളിലും റോബോട്ട്‌ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. എന്നാല്‍ ഇതു കൂടി അറിഞ്ഞോളു...


ഇതാ വരുന്നു റോബോട്ടിക് ഇന്റര്‍നെറ്റുകള്‍! ഇനിമുതല്‍ അറിവിനു വേണ്ടി പുസ്തകങ്ങളെയും ഇന്റര്‍നെറ്റിനെയും മാത്രമല്ല റോബോട്ടുകളെയും ഉപയോഗപ്പെടുത്താം. ഇന്റര്‍നെറ്റിനു സമാനമായ പ്രവര്‍ത്തനരീതി തന്നെയാണ് ഇവയുടേതും. ഒരു അധ്യാപകനെപ്പോലെ കാര്യങ്ങള്‍ പഠിപ്പിച്ചുതരാനും ശേഖരിച്ചു വയ്ക്കുവാനും കഴിവുള്ള റോബോട്ടുകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.


റോബോ എര്‍ത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ സംരഭത്തിന് നന്ദി പറയേണ്ടത് സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കുറെ ശാസ്ത്രജ്ഞന്‍മാരോടാണ്. നമുക്ക് അറിയേണ്ടവിവരങ്ങള്‍ എന്തുതന്നെ ആയാലും വളരെ പെട്ടന്നു പകര്‍ന്നുതരുന്ന ഇവ ആവശ്യമുള്ള വിവരങ്ങള്‍ കൃത്യമായും ലളിതമായും പറഞ്ഞുതരാന്‍ കഴിവുള്ളവയാണെന്ന് റോബോ എര്‍ത്തിനു നേതൃത്വം നല്‍കുന്ന സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞന്‍ മാര്‍ ഡക്കസ് വെയ്ബല്‍ പറഞ്ഞു. ഭാവിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ കഴിവുള്ളതരം റോബോര്‍ട്ടുകളെ വികസിപ്പിച്ചെടുക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


റോബോ എര്‍ത്ത് ഇന്റര്‍നെറ്റിലെ വിജ്ഞാനകോശമായ വിക്കിപീഡിയയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്. ഇതൊരു ആശവിനിമയ സംവിധാനമാണ്. വിവരങ്ങള്‍ ഡേറ്റാബേസിലാണ് റോബോട്ടുകളില്‍ സ്റ്റോര്‍ ചെയ്യുന്നത്.


കണ്ടുപിടിത്തം നടത്തിക്കണമെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം കൊടുത്താല്‍ മതി. നമ്മള്‍ കൊടുക്കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ച് കണ്ടുപിടിത്തം നടത്തിത്തരും. സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ 35 ശാസ്ത്രജ്ഞര്‍ അക്ഷീണമായ പരീക്ഷണത്തിലാണ്. റോബോ ഇന്റര്‍നെറ്റുകള്‍ ഉടനെ ഇറക്കാനാവുമെന്ന പ്രതീക്ഷയിലാണവര്‍.


എന്തൊരു രസമാണല്ലേ? കാര്യങ്ങള്‍ കണ്ടുപിടിക്കാനും അത് ശേഖരിച്ചുവയ്ക്കാനും പകര്‍ന്നുതരാനും കഴിവുള്ള റോബോട്ടുകള്‍. ഇവയുടെ വരവോടുകൂടി പുസ്തകങ്ങളും ഇന്റര്‍നെറ്റും ഇല്ലാതാകുമോ? കണ്ടുപിടിത്തങ്ങള്‍ അവസാനിക്കുന്നില്ല... ഇനിയും എന്തൊക്കെ റോബോട്ടുകളാണ് വരുന്നത് ? നമുക്കു കാത്തിരിക്കാം.



No comments: