Sunday, March 27, 2011

ഏസറിന്റെ ഐകോണിയ സ്മാര്‍ട്ട് ഫോണും ടാബ്ലറ്റും


രാഖി നാരായണന്‍
ഏസറിന്റെ പുതിയ ഐകോണിയ സ്മാര്‍ട്ട് ഫോണും ഐകോണിയ ടാബ്ലറ്റും വിപണിയില്‍ ഇറങ്ങുന്നു .മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് 2011 ലാണ് തങ്ങളുടെ പുതിയ ഉല്‍പ്പന്നത്തെകുറിച്ച് ഏസര്‍ കമ്പനി വക്താക്കള്‍ വിവരം നല്‍കിയത് .
വിപ്ളവാത്മകം എന്നാണ് ഏസര്‍ ഐകോണിയ സ്മാര്‍ട്ട് ഫോണിന്റെ രൂപകല്‍പ്പനയെ കുറിച്ചു പറഞ്ഞിരിക്കുന്നത് .2.3 ആന്‍ഡ്രോയിഡ് ജിന്‍ജര്‍ ബോര്‍ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റ പ്രത്യേകത
.4.8 ഇന്‍ച് ഡിസ്പ്‌ളേ സ്‌ക്രിന്‍, മുന്‍പില്‍ 8 മെഗാപിക്‌സലിന്റ കാമറയും പിറകില്‍ 2 മെഗാപിക്‌സലിന്റ കാമറയും ഉള്ളതാണ് . എല്‍ ഇ ഡി ഫ്ളാഷും വീഡീയോ കാളിംങ്ങ് സംവിധാനത്തോടൊപ്പം
കീബോര്‍ഡില്‍ ഹോം,സെര്‍ച്ച്,ബാക്ക്,മെനു തുടങ്ങിയ ടാബുകളും ഉണ്ട് .

ജാവാ ലാഗ്വേജ് പിന്‍തുണ,അഡോബ് ഫ്ളാഷ് പ്ളയര്‍ 10.1 ,മള്‍ട്ടി പേജ് ഓപ്പണിംങ്ങ് 14.4 HSDPA ഹൈസ്പീഡ് കണക്റ്റിവിറ്റി വൈ ഫൈ കണക്ഷന്‍ കൂടാതെ മനോഹരമായ ബോഡിയും ഐകോണിയക്ക് ഉണ്ട്

ഐകോണിയ ടാബ്ലറ്റിന് ഗൂഗിള ന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംങ്ങ് സിസ്റ്റമായ 3.0 ആയ ഹണികോംബില്‍ അധിഷ്ടിതമായ ഫ്ളാറ്റ് ഫോം ആണ് ഉള്ളത് 7 ഇന്‍ച് സ്‌ക്രിന്‍,5 മെഗാപിക്‌സലിന്റെ ആട്ടോഫോക്കസ് കാമറ കൂടാതെ കണ്ടുകൊണ്ട് ചാറ്റു ചെയ്യാനുള്ള കാമറസംവിധാനം ,യു എസ് ബി പോര്‍ട്ട്,ഈഥര്‍ നെറ്റ് പോര്‍ട്ട് തുടങ്ങി എല്ലാസവിശേഷതകളും ഒത്തിണങ്ങിയതാണ്. വില എത്രവരും എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Tags : acer, smart phon, tablet, mobile world congress, goole, usb portal ,wi-fi ,usb







No comments: