
രാഖി നാരായണന്‍
പണം മാത്രം മോഹിച്ച് സിനിമാ നിര്‍മ്മിക്കുന്നവരുടെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യം ഇല്ലന്ന് നടി നിത്യാ മേനോന്‍ .
സിനിമയെ ഒരു കലയായിട്ട് കാണാനാണ് ഇഷ്ടം .പെട്ടന്നു കാശുവാരാനും പ്രശസ്തിനേടാനും ഉള്ള മേഖലയായി സിനിമയെ കാണുന്ന വരോട് യോജിപ്പില്ല.അഭിനയത്തില്‍ എന്റെ പരിമിതികള്‍ എന്തൊക്കെയാണെന്നു എനിക്കറിയാം . ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട് .കഥ ഇല്ലാത്തതും പെട്ടന്നു തട്ടിക്കുട്ടുന്നതുമായ സിനിമളില്‍ അഭിനയിക്കുന്നതിനെ ക്കാളും ഭേദം നല്ല ഒരു സിനിമയില്‍ അഭിനയിക്കുക എന്നതാണ് .അതുകൊണ്ട് ഞാന്‍ വളരെ സെലക്ടിവാണ് .സന്തോഷ് ശിവന്റെ ഉറുമിയിലും വി കെ പ്രകാശിന്റെ കര്‍മ്മയോഗിയും ആണ് നിത്യ ഇപ്പോള്‍അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍
No comments:
Post a Comment