
രാഖി എസ് നാരായണന്‍
മോട്ടറോളയുടെ സ്മാര്‍ട്ട്‌ഫോണ്‍ നിരയിലേക്ക് മറ്റൊരു താരം കൂടി വരുന്നു . മോട്ടറോള ചാമിന്‍,മോട്ടറോള ക്വന്‍ച് എന്നീ ആന്‍ഡ്രോയിഡ് ഫോണുകളെ പിന്‍തുടര്‍ന്നു വരുന്ന ഈ സുന്ദരന്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ്. വെള്ളം, പൊടി, ഈര്‍പ്പം എന്നിവയില്‍ നിന്ന് മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു . 3.7 ഇന്‍ചിലുള്ള മനോഹരമായ ടച്ച് സ്‌ക്രീന്‍ നു ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലേ ആണുള്ളത് . ആട്ടോമാറ്റിക്ക് ഫോക്കസിങ്ങ് സംവിധാനം ഉള്ള ഇതിന്റ കാമറക്കു ലെഡ് ഫ്ലാഷ് സെറ്റപ്പും ഉണ്ട് . 2 ജീ ബി ഇന്റണല്‍ മെമ്മറി നിലവില്‍ ഉണ്ടെങ്കിലും 32 ജീ ബി വരെ ഉള്‍പ്പെടുത്താനുള്ള ശേഷി ഇതിനുണ്ട് . 802.11 വൈ-ഫൈ കണക്ഷന്‍ , ബ്ലൂ റ്റുത്ത് 2.1 ,DLNA, 3G, A-GPS , A2DP, എഫ് എം റേഡിയോ, എന്നിവയും ഫേസ് ബുക്ക്, ടിറ്റര്‍, മൈ സ്‌പേയ്‌സ്, എന്നി സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളെ പിന്‍തുണക്കുന്ന ഈ സ്മാര്‍ട്ട് ഫോണിന് ബ്രൗസ് ചെയ്യുന്ന സൈറ്റുകളിലെ ടെക്‌സ്റ്റു കളും പിക്ചറുകളും വ്യക്തമായി സൂം ചെയ്ത് കാണാനുള്ള പ്രോക്‌സിമിറ്റി ഓറിയന്റഷനും,മികച്ച ആക്‌സിലോമീറ്റര്‍ കപ്പാസിറ്റിയും ഉണ്ട് . മോട്ടറോള ഡിഫിക്കു ഇന്‍ഡ്യന്‍ മാര്‍ക്കറ്റില്‍ 18,500 രൂപയാണ് വില വിലയ്ക്കു അനുസരിച്ചുള്ള ഗുണഗണങ്ങള്‍ അടങ്ങിയ മോട്ടറോള ഡിഫി ഉപഭോക്താവിനെ തൃപ്തിപെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
No comments:
Post a Comment