
രാഖി എസ് നാരായണന്‍
മൊബൈല്‍ പോര്‍ട്ടബിലിറ്റി വന്നെങ്കിലും ഒന്നിലധികം നമ്പറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ട്രിപ്പിള്‍ സിം ഫോണുകള്‍ വളരെ ഉപയോഗ പ്രദമായിരിക്കും .സ്റ്റാറ്റസിന്റ സിംബലുകളായി മാറികൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത് . മൊബൈല്‍ കമ്പനിക്കാര്‍ ഓരോ ദിവസവും പുതിയ ടെക്‌നോളജിയും സേവനവും ഉള്‍പ്പെടുത്തി മല്‍സരരംഗം കൊഴുപ്പിക്കുകയാണ് .എന്നാല്‍ പലപ്പോഴും ഫോണ്‍ വാങ്ങികഴിയുമ്പോള്‍ ഉപയോക്താവ് വെട്ടിലാകുകയും ചെയ്യും.നിങ്ങള്‍ട്രിപ്പിള്‍ സിം ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഹാന്‍സെറ്റുകളെ ഒന്നു പരിചയപ്പെടാം
1)ആകായ് ട്രയൊ
ചൈനിസ് കമ്പനിയായ അകായ് യുടെ ജി എസ് എം ട്രിപ്പിള്‍ സിം ഫോണ്‍ ആണ് അകായ് ട്രയോ വിപണിയില്‍ ഇതിന് 3295 ആണ് വില വളരെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഈ ഫോണില്‍ 2.1 ഇന്‍ച് സ്‌ക്രിന്‍ ആണ് ഉള്ളത് . 8 ജി ബി വരെ യുള്ള മൈക്രോ എസ് ഡി മെമ്മറികാര്‍ഡ് പിന്‍തുണയുണ്ട് .കൂടാതെ എഫ് എം റേഡിയോ,ഇ ബുക്ക് റീഡര്‍ ,മീഡിയാ പ്ലയര്‍ ,അഞ്ച് മണിക്കുര്‍ വരെ സംസാരിക്കാന്‍ ശേഷിയുള്ള 1100സ mAh ബാറ്ററി കപ്പാസിറ്റിയോടൊപ്പം മനോഹരമായ ബ്ലാക്ക് ബോഡിയും .കുറഞ്ഞനിരക്കില്‍ ലഭ്യമാകുന്ന ആകായ് ട്രയോ സാധാരണക്കാരന്റ ബഡ്ജറ്റില്‍ ഒതുങ്ങുന്ന മികച്ച സെറ്റാണ്.
2)സെന്‍ എം 111
ഇന്ത്യന്‍ കമ്പനിയായ സെന്നിന്റ സെന്‍ എം 111 ആണ് ഇന്ത്യന്‍ വിപണിയിലെ ആദ്യം ഇറങ്ങുന്ന ട്രിപ്പിള്‍ സിം ജി എസ് എം ഫോണ്‍ .2.4 ഇന്‍ച് ഡിസ്‌പ്ലേ സ്‌ക്രിന്‍ ഉള്ള ഇതിന്റ 1.3 മെഗാപിക്‌സല്‍ കാമറക്ക് 4 വരെ യുള്ള ഡിജിറ്റല്‍ സൂം ചെയ്തു 480 x 800 റെസലൂഷനില്‍ ചിത്രങ്ങള്‍ കാണാം .
എഫ് എം റേഡിയോ ,ബ്ലുറ്റുത്ത്,ജി .പി ആര്‍ എസ് .വൈഫൈ കണക്ഷന്‍ ,യു എസ് ബി കണക്ടര്‍ ,വീഡിയോ റെക്കോര്‍ഡര്‍,ഹാന്‍ഡ് ഫ്രി സ്പീക്കര്‍ ,ജാവ ലാഗ്വവേജ് പിന്‍തുണ, 8 ജി ബി മെമ്മറി കാര്‍ഡ് 280 മണിക്കുര്‍ സംസാരിക്കാന്‍ ശേഷിയുള്ള 1500 mAh ബാറ്ററി കപ്പാസിറ്റി യുള്‍പ്പെടെ മനോഹരമായ മോഡലുകളില്‍ ലഭ്യമാകുന്നു .വിപണിയില്‍ 3,499 ആണ് വില. ബ്രൗസിംങ്ങ് വേഗതകുറവായിരിക്കും എന്നതാണ് എടുത്തു പറയാനുള്ള പോരായ്മ .
ഒലിവ വിസ്
ഒലിവയുടെ ക്വാട്ടറി കീബോര്‍ഡോടു കൂടിയുള്ള ട്രിപ്പിള്‍ സിം ഫോണില്‍ രണ്ട് ജി എസ് എം സിം ഉ ഒരു സിഡി എം എ സിംമും പിന്‍തുണക്കും.2 മെഗാപിക്‌സല്‍ കാമറ,2.2 ഇന്‍ച് സ്‌ക്രിന്‍ ,സോഷ്യല്‍ നെറ്റ് വര്‍ക്കിംങ്ങ്,ഇന്‍സ്റ്റന്റ മെസേജിംങ്ങ്, 4 ജി ബി മെമ്മറി കാര്‍ഡില്‍ 256 64 എം ബി ഇന്റണല്‍ മെമ്മറി കപ്പാസിറ്റി, ജി പി ആര്‍ എസ് ,എം എം എസ് മെസേജിംങ്ങ് സേവനം ,എഫ് എം റേഡിയോ,സ്പിക്കര്‍ ഫോണ്‍ ,ബ്ലൂ റ്റുത്ത് ,150 മണിക്കുര്‍ സംസാരിക്കാനുള്ള ബാറ്ററി ശേഷി എന്നി സവിശേഷതകള്‍ ഒത്തിണങ്ങിയ ഒലിവ മഞ്ഞ,കറുപ്പ് ,വെള്ളി നിറങ്ങളില്‍ ലഭിക്കും വില 4,900
ഇന്‍ടെക്‌സ് IN 5030
ഇന്‍ടെക്‌സ് IN 5030 ല്‍ രണ്ടു ജി എസ് എം സിംമും ഒരു സി ഡി എം എ സിം സിംമുംപിന്‍തുണക്കും, എഫ് എം റേഡിയോയും ,മൊബൈല്‍ ട്രാക്കര്‍ ,1.3 മെഗാപിക്‌സല്‍ കാമറ,4 ജി ബി മെമ്മറികാര്‍ഡ്, ജി പി ആര്‍ എസ്, 1050 സഎപ ബാറ്ററി ,105 ഗ്രാം കനം, 2.0 സ്‌ക്രിന്‍ നു 111x48x14.8mm ഡൈമെന്‍ഷന്‍ ഉണ്ട് .
വോയ് സ് റെക്കോര്‍ഡ് ,ജി പി ആര്‍ എസ്,എസ് എംസ്, എം.എം എസ് മെസേജിംങ്ങ് ,ബ്ലൂറ്റൂത്ത് എന്നിവ അടങ്ങി മനോഹരമായ ഈ സ്ലിം ഫോണിന് 4,700 ആണ് വില
ലീ ഫോണ്‍ എ 10
ഒരേസമയം ജി എസ് എം സിംമും സിഡി എം എ യും പിന്‍തുണക്കുന്ന ലീ ഫോണ്‍ എ 10 3.2 ഇന്‍ച് മെഗാപിക്‌സല്‍ കാമറ 2 ഇന്‍ച് സ്‌ക്രിനില്‍ ഫോട്ടോയും ,വീഡിയോയും റൊട്ടറ്റ് ചെയ്ത് കാണാനുള്ള ആക്‌സിലറേറ്റിംങ്ങ് സംവിധാനം ഉണ്ട് .എഫ് എം റേഡിയോ,എ പി ത്രി പ്ലയര്‍ ,റംക്കോര്‍ഡിംങ്ങ് സംവിധാനം, 150 മണിക്കുര്‍ സംസാരിക്കാനുള്ള ബാറ്ററി ശേഷി ഒക്കെ ഒത്തിണങ്ങിയ ലീ ഫോണ്‍ എ 4,900 രൂപക്കു ലഭിക്കും .
എങ്ങനെയുണ്ട് മോഡലുകള്‍ കൊക്കിലൊതുങ്ങാവുന്നവിലക്ക് ഒരെണ്ണം സ്വന്തമാക്കാന്‍ തോന്നുന്നില്ലേ...
No comments:
Post a Comment